ന്യൂഡൽഹി: ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിെൻറ മകൾ മിസ ഭാർതിക്കെതിരായ കള്ളപ്പണം െവളുപ്പിക്കൽ കേസിൽ പാട്യാല ഹൗസ് കോടതിയിലഇന്നും വാദം കേൾക്കൽ തുടരും. എൻഫോഴ്സ്മെൻറ് ഡയക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ മിസയും ഭർത്താവ് ശൈലേഷ് കുമാറുമാണ് പ്രതികൾ.
കോടതിയുെട അനുമതിയില്ലാതെ രാജ്യം വിടരുൈതന്ന കർശന നിർദേശത്തോടെ ഇരുവർക്കും സി.ബി.െഎ കോടതി കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ തിങ്കളാഴ്ച ജാമ്യം അനുവദിച്ചിരുന്നു.
എൻഫോഴ്സ്മെൻറ് ഡയറക്ടേററ്റ് മിസയുടെ ഉടമസ്ഥതയിലുള്ള ഫാംഹൗസ് പിടിച്ചെടുത്തിട്ട് 10 ദിവസം തികയുന്നതോയുള്ളു. 8000 കോടി രൂപയുെട കള്ളപ്പണക്കേസിലാണ് മിസയും ഭർത്താവും വിചാരണ നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.