വാരണസി: ഉത്തർപ്രദേശിലെ ഏഴാംഘട്ട തെരഞ്ഞെടുപ്പ്പ്രചരണത്തിനായി വാരണസിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ലാൽ ബഹദൂർ ശാസ്ത്രി സ്മാരകം സന്ദർശിച്ചു. ശാസ്ത്രിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി ഹാരമണിയിച്ച മോദി സ്മാരകത്തിൽ അൽപനേരം ചെലവഴിച്ചു.
രാവിലെ ഗദ്വ്വാഘട്ട് ആശ്രമത്തിലെത്തിയ മോദി ക്ഷേത്രത്തിൽ പൂജ നടത്തുകയും ആശ്രമാചാര്യൻ മഹന്ത് ശരാണാനന്ദിനെ സന്ദർശിക്കുയും ചെയ്തു. ആശ്രമത്തിലെ ഗോശാലയിലെത്തിയ മോദി പശുക്കൾക്ക് തീറ്റകൊടുക്കുകയും അരമണിക്കൂറോളം ആശ്രമത്തിൽ ചെലവഴിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം മോദി വാരണസിയിൽ റോഡ്ഷോ നടത്തിയിരുന്നു. പ്രചരണത്തിെൻറ അവസാനഘട്ടത്തിൽ എസ്.പിയും ബി.എസ്.പിയും വാരണസിയിൽ വൻ ശക്തിപ്രകടനം തന്നെയാണ്
നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.