ദ്വിദിന സന്ദർശനം: മോദി ഭൂട്ടാനിലെത്തി

ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാനിലെത്തി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത് തുന്നതിന്‍റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. രണ്ടാം തവണ അധികാരത്തിലേറിയ ശേഷം മോദി നടത്തുന്ന രണ്ടാമത്ത െ ഭൂട്ടാൻ സന്ദർശമാണിത്.

ഉഭയകക്ഷി പങ്കാളിത്തം, സാമ്പത്തിക- വികസന സഹകരണം, ഹൈഡ്രോ പവർ, പ്രാദേശിക വിഷയങ്ങളിൽ ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളിൽ ഇരുരാജ്യങ്ങൾ തമ്മിൽ ചർച്ച നടത്തും. സന്ദർശനത്തിന്‍റെ ഭാഗമായി 10 ധാരണാപത്രങ്ങളിൽ ഒപ്പുവെക്കും. ഐ.എസ്.ആർ.ഒ സ്ഥാപിച്ച തിംഫു എർത്ത് സ്റ്റേഷൻ, മാങ്ദേച്ചു ഹൈഡ്രോ ഇലക്ട്രിക് പവർ പ്ലാന്‍റ് അടക്കം അഞ്ച് ഉദ്ഘാടനങ്ങൾ പ്രധാനമന്ത്രി നിർവഹിക്കും.

ആദ്യ ദിവസം ഐക്യ ഭൂട്ടാന്‍റെ സ്രഷ്ടാവായ നവാങ് നാംഗയാൽ സ്ഥാപിച്ച സിംതോഖ ഡോങ് ആശ്രമം മോദി സന്ദർശിക്കും. രണ്ടാമത്തെ ദിവസം ചോർട്ടൻ ദേശീയ സ്മാരകം മോദി സന്ദർശിക്കും. ബുദ്ധവിഹാരമായ താഷിചോഡ്സോങ്ങിന്‍റെ സാംസ്കാരിക പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. റോയൽ സർവകലാശാലയിലെ വിദ്യാർഥികളെ മോദി അഭിസംബോധന ചെയ്ത് സംസാരിക്കും.

Tags:    
News Summary - Modi Reach Bhutan in Two Day Visit -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.