മോദി ഫലസ്തീനിലേക്ക്; ശ്രേഷ്ട അതിഥിയെ സ്വീകരിക്കാൻ ഒരുങ്ങിയെന്ന് മെഹ്മൂദ് അബ്ബാസ്

റാമല്ല: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകദിന സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ ഫലസ്തീനിൽ പൂർത്തിയായി. ശ്രേഷ്ട അതിഥിയെ സ്വീകരിക്കാൻ രാജ്യം ഒരുങ്ങിയെന്ന് ഫലസ്തീൻ വ്യക്തമാക്കി. പ്രസിഡന്‍റ് മെഹ്മൂദ് അബ്ബാസിന്‍റെ ഒാഫിസ് വാർത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജോർദാൻ വഴിയാണ് മോദി ഫലസ്തീനിൽ എത്തുക. റാമല്ലയിലെ പ്രസിഡന്‍റിന്‍റെ ആസ്ഥാനത്ത് നടക്കുന്ന ചർച്ചയിൽ ഇന്ത്യയുടെ സഹായത്തിനും പിന്തുണക്കും ഫലസ്തീൻ നന്ദി അറിയിക്കും. മോദിക്ക് ഫലസ്തീൻ പ്രസിഡന്‍റ് ഉച്ചവിരുന്ന് നൽകും. തുടർന്ന് നടക്കുന്ന ഉഭയകക്ഷി ചർച്ചക്ക് ശേഷം ഇരുരാജ്യങ്ങളും പ്രധാനപ്പെട്ട കരാറുകളിൽ ഒപ്പുവെക്കും. 

ഇസ്രായേൽ ബന്ധം ഇന്ത്യ ശക്തമാക്കിയതിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ ഇസ്രായേൽ ബന്ധം ഫലസ്തീൻ അനുകൂല നിലപാടിനെ ബാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടാൻ കൂടിയാണ് മോദിയുടെ സന്ദർശനം. ഫലസ്തീൻ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി യു.എ.ഇയും ഒമാനും സന്ദർശിക്കും. 

ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഫലസ്തീൻ സന്ദർശിക്കുന്നത്. 2015ൽ മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി ഫലസ്തീൻ സന്ദർശിച്ചിരുന്നു. 

Tags:    
News Summary - Modi Palestine Visit -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.