ന്യൂഡൽഹി: സാമ്പത്തിക രംഗത്ത് മോദി സർക്കാർ നൂതന ആശയങ്ങളൊന്നും കാഴ്ചവെച്ചില്ലെന്ന വിമർശനവുമായി മുൻ കാബിനറ്റ് സെക്രട്ടറിയും പ്ലാനിങ് കമീഷൻ അംഗവുമായ ബി.കെ ചൗധരി. കേന്ദ്ര സർക്കാർ പുതിയ നയങ്ങൾ ഒന്നും കൊണ്ടു വരുന്നില്ല. പഴയ സർക്കാറിെൻറ നയങ്ങൾ പുതിയ പേരിൽ നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നതെന്നും ചൗധരി ആരോപിച്ചു.
സാമ്പത്തിക പരിഷ്കാരത്തിനായി പഴയ സർക്കാറിെൻറ നയങ്ങൾ തന്നെയാണ് മോദി സർക്കാറും തുടരുന്നത്. പദ്ധതികളുടെ പേരിൽ മാത്രമാണ് മാറ്റം. ചെറുകിട വ്യവസായങ്ങൾക്കുള്ള ലോണുകൾക്ക് ഇപ്പോൾ മുദ്ര എന്ന് വിളിച്ചാലും അത് പഴയ സർക്കാറിെൻറ നയം തന്നെയാണ് എന്നും അദ്ദേഹം പറഞ്ഞു.
ജി.എസ്.ടി യാഥാർഥത്തിൽ ഒന്നാം യു.പി.എ സർക്കാറിെൻറ പദ്ധതിയായിരുന്നു. മോദി സർക്കാർ സ്വന്തമായി നടപ്പിലാക്കിയ പരിഷ്കരണം നോട്ട് നിരോധനം മാത്രമാണ്. അതുതന്നെ എന്തിനെന്ന് വിശദീകരിക്കുന്നതിൽ പരാജയെപ്പടുകയും ആസൂത്രണം കൂടാതെ നടപ്പിലാക്കുകയും ചെയ്ത പദ്ധതിയാണ്. ജനങ്ങൾക്ക് വളരെ അധികം ബുദ്ധിമുട്ടുണ്ടാക്കിയതോടൊപ്പം ചിലരുടെ മരണത്തിനുപോലും ഇടവരുത്തി.
സ്വതന്ത്ര സാമ്പത്തിക ഉപദേശക കൗൺസിലിെന കുറിച്ച് സംസാരിക്കവെ, നിലവിലുള്ള കൗൺസിൽ നിതി ആയോഗിെൻറ തുടർച്ച മാത്രമാണെന്ന് ചൗധരി പറഞ്ഞു. പ്രധാനമന്ത്രിക്ക് സ്വതന്ത്രമായി കൂടിയാലോചിക്കാവുന്ന വിദഗ്ധർ ഇൗ കൗൺസിലിൽ വേണമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ബജറ്റിൽ താങ്ങുവിലക്കായി ദീർഘകാല പദ്ധതി പ്രതീക്ഷിക്കാമെന്നും ചൗധരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.