ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പുകഴ്ത്തി കോൺഗ്രസ് എം.പി ശശിതരൂർ. മോദിയുടെ ഊർജവും ചലനാത്മകതയും ഇന്ത്യയുടെ പ്രധാന ആസ്തിയാണെന്ന് ശശി തരൂർ പറഞ്ഞു.ആഗോളവേദിയിൽ ഇന്ത്യയുടെ ഏറ്റവും വലിയ ആസ്തിയാണ് മോദി. അദ്ദേഹത്തിന് വലിയ പിന്തുണ ആവശ്യമാണെന്നും മോദി പറഞ്ഞു. ഐക്യത്തിന്റെ ശക്തി, ആശയവിനിമയത്തിന്റെ കരുത്ത് എന്നിവയിൽ മോദി ബഹുദൂരം മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.
ദ ഹിന്ദുവിൽ എഴുതിയ ലേഖനത്തിലാണ് മോദിയെ പുകഴ്ത്തി ശശി തരൂർ രംഗത്തെത്തിയത്. ഇന്ത്യയുടെ നടപടികൾ സ്വയം പ്രതിരോധത്തിനുള്ള നിയമാനുസൃതമായ ഒരു നടപടിയാണെന്നും, തുടർച്ചയായ അതിർത്തി കടന്നുള്ള ഭീകരതക്ക് മറുപടി നൽകുക മാത്രമാണ് ഇന്ത്യ ചെയ്തതെന്നും ഓപ്പറേഷൻ സിന്ദൂർ മുൻനിർത്തി ശശി തരൂർ പറഞ്ഞു.ഇക്കാര്യം വിദേശരാജ്യങ്ങളിൽ വിശദീകരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
പാർട്ടിയോട് ആലോചിക്കാതെ കേന്ദ്രസർക്കാരിന്റെ താത്‌പര്യപ്രകാരം ശശി തരൂർ ത്രിരാഷ്ട്ര നയതന്ത്രദൗത്യത്തിന് പുറപ്പെട്ടതിൽ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി. പ്രവർത്തകസമിതിയിലെ സ്ഥിരാംഗമായിരുന്ന് പാർട്ടിക്കെതിരേ പ്രവർത്തിക്കുന്നതിന് തുല്യമായാണ് തരൂരിന്റെ പ്രവൃത്തിയെ നേതൃത്വം വിലയിരുത്തുന്നത്.
എങ്കിലും ഇക്കാര്യത്തിൽ ഇടപെടേണ്ടെന്നും തരൂർ സ്വന്തംനിലയിൽ തീരുമാനമെടുക്കട്ടെയെന്നുമാണ് പാർട്ടിയുടെ ഇപ്പോഴത്തെ നയം. പാർട്ടി നടപടിയെടുത്ത് തരൂരിന് ശക്തി പകരില്ലെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.