വണക്കം പുതുച്ചേരി ! മോദിയെ പരിഹസിച്ച്​ രാഹുലി​െൻറ ട്വീറ്റ്​

ന്യൂഡൽഹി: നമോ ആപ്പിലൂടെ വീഡിയോ സംവാദത്തിൽ ബി.ജെ.പി പ്രവർത്തക​​​​​െൻറ ചോദ്യത്തിൽ നിന്ന്​ ഒ​ഴിഞ്ഞു മാറിയ പ്ര ധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. പാർട്ടി ​പ്രവർത്തകരുടെ പല ച ോദ്യങ്ങൾക്കും വസ്​തുനിഷ്​ഠമായി​ ഉത്തരം നൽകാൻ പ്രധാനമന്ത്രി ബുദ്ധിമുട്ടിയതോടെ ചോദ്യങ്ങൾ 48 മണിക്കൂർ മുമ്പ േ ലഭിച്ചിരിക്കണമെന്ന നിബന്ധന വെച്ചതിനേയും രാഹുൽ ട്വിറ്ററിലൂടെ പരിഹസിച്ചു.

വണക്കം പുതുച്ചേരി ! പ്രയാസപ്പെ ടുന്ന രാജ്യത്തെ ഇടത്തരക്കാരോടുള്ള പ്രധാനമന്ത്രിയുടെ മറുപടിയാണിത്. വാർത്താസമ്മേളനത്തി​​​​​െൻറ കാര്യം മറന് നേക്കുക, സ്വന്തം പാർട്ടിയിലെ പോളിങ്​ ബൂത്ത്​ പ്രവർത്തകരു​െട സമ്മേളനം പോലും അഭിമുഖീകരിക്കാൻ അദ്ദേഹത്തിന് കഴ ിയില്ല. ബി.ജെ.പി സൂക്ഷ്​മ പരിശോധനക്ക്​ വിധേയമാക്കിയ ചോദ്യങ്ങൾ എന്നത് ഒരു മികച്ച ആശയമാണ്. സൂക്ഷ്​മ പരിശോധനക്ക്​ വിധേയമാക്കിയ ഉത്തരങ്ങളും പരിഗണിക്കുന്നത്​ നന്നായിരിക്കും -രാഹുൽ ട്വിറ്ററിൽ കുറിച്ചു.

‘എ​​​​​​െൻറ ബു​ത്ത്​ ശ​ക്​​ത​മാ​യ ബു​ത്ത്​’ പരിപാടിയിൽ പുതുച്ചേരിയിൽ നിന്നുള്ള നിർമൽ കുമാർ ജെയ്ൻ എന്ന ബി.ജെ.പി പ്രവർത്തക​​​​​െൻറ ചോദ്യത്തിൽ നിന്നാണ് വസ്​തുനിഷ്​ഠമായ​ മറുപടി നൽകാൻ കഴിയാതെ പ്രധാനമന്ത്രി ഒ​ഴിഞ്ഞു മാറിയത്​. ഇടത്തരക്കാരിൽ നിന്ന് പലരീതിയിലുള്ള നികുതി പിരിച്ചെടുക്കുന്ന സർക്കാർ എന്തുകൊണ്ട് അവർക്ക് ആദായ നികുതിയിൽ ഇളവ് നൽകുകയോ വായ്പകൾക്കായുള്ള നടപടികൾ ലളിതവത്കരിക്കുകയോ ചെയ്യുന്നില്ല എന്നായിരുന്നു നിർമൽ കുമാർ ജെയ്നി​​​​​െൻറ ചോദ്യം.

നന്ദി നിർമൽജി, താങ്കൾ ഒരു വ്യാപാരിയാണ്. അതിനാൽ തന്നെ താങ്കൾ വ്യാപാരത്തെ കുറിച്ച് സംസാരിക്കുന്നത് സ്വാഭാവികമാണ്. സാധാരണക്കാരെ സംരക്ഷിക്കാൻ ഞാൻ സന്നദ്ധനാണ്. അവർ സംരക്ഷിക്കപ്പെടും. ഇത്രയും പറഞ്ഞ് നിർത്തിയ മോദി ഉടൻ ‘വണക്കം പുതുച്ചേരി’ എന്ന് അഭിവാദ്യം ചെയ്യുകയും ചെയ്തു.

ചോ​ദ്യ​ങ്ങ​ൾ​ക്ക്​ ഉ​ത്ത​രം ന​ൽ​കാ​ൻ പ്ര​യാ​സം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​രേ​ന്ദ്ര മോ​ദി​ക്കു​ള്ള ചോ​ദ്യ​ങ്ങ​ൾ സെ​ൻ​സ​ർ ചെ​യ്യാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​െ​ട ഒാ​ഫി​സ്​ തീ​രു​മാ​നി​ച്ചിരുന്നു. മോ​ദി​യോ​ട്​ ചോ​ദ്യം ചോ​ദി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ മു​ൻ​കൂ​ട്ടി അ​ത്​ വി​ഡി​യോ​യി​ൽ പ​ക​ർ​ത്തി 48 മ​ണി​ക്കൂ​ർ മു​മ്പ്​ അ​യ​ച്ചു​കൊ​ടു​ക്ക​ണമെന്നാണ് പുതിയ വ്യവസ്​ഥ.

അധികാരത്തിൽ എത്തിയതു മുതൽ മോദി മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ ഭയക്കുകയാണെന്ന​ പ്രതിപക്ഷ ആരോപണം ശക്തമാണ്​.


Tags:    
News Summary - Modi can’t even string together a polling booth worker’s conference said rahul gandhi -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.