സൽമാൻ ഖാന്‍റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ 'ബാറ്റിൽ ഓഫ് ഗാൽവാനെ'വിമർശിച്ച് ചൈനീസ് മാധ്യമം. ചൈനീസ് ഭരണകൂടത്തിന്‍റെ പിന്തുണയുളള ഗ്ലോബൽ ടൈംസാണ് ചിത്രം വസ്തുതകളെ വളച്ചൊടിക്കുന്നുവെന്ന് വിമർശനം ഉന്നയിച്ചത്. ബോളിവുഡ് സിനിമകൾ വിനോദത്തെ അടിസ്ഥാനമാക്കിയതും വൈകാരികത നിറഞ്ഞതുമാണ്. ചിത്രം എത്രത്തോളം അതിശയോക്തി നിറഞ്ഞതാണെങ്കിലും ചരിത്രത്തെ മാറ്റിയെഴുതാനോ, ചൈനയുടെ പരമാധികാര പ്രദേശം സംരക്ഷിക്കാനുളള പിപ്പിൾസ് ലിബറേഷൻ ആർമിയുടെ ദൃഢനിശ്ചയത്തെ ഇളക്കാനോ കഴിയില്ലെന്ന് പത്രം അഭിപ്രായപ്പെടുന്നു.
2020 ൽ ഗാൽവാൻ താഴ്വരയിൽ നിയന്ത്രണരേഖക്ക് സമീപം ഇന്ത്യയും ചൈനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചതാണ് ചിത്രം. ജൂൺ 16 ന് നടന്ന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. അതെസമയം ചൈനീസ് പക്ഷത്തിനും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഏറ്റുമുട്ടലിന് ശേഷം ഇന്ത്യ ചൈനയും തമ്മിൽ സംഘർഷങ്ങൾ രൂക്ഷമായി. നിയന്ത്രണരേഖയോട് ചേർന്നുളള പ്രദേശങ്ങളിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ചു.നിരവധി പ്രദേശങ്ങളിൽ ബഫർസോണുകൾ സ്ഥാപിക്കുകയ ചെയ്തു.
സൽമാൻ ഖാന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങിയിരുന്നു.നടൻ തന്‍റെ ഓഫീഷ്യൽ ഇൻസ്റ്റഗ്രം വഴിയായിരുന്നു പുറത്തിറക്കിയിരുന്നത്. അപൂർവ ലാഖിയയാണ് ചിത്രത്തിന്‍റെ സംവിധാനം. കേണൽ സന്തോഷ് ബാബുവായാണ് സൽമാൻ ഖാൻ ചിത്രത്തിൽ അഭിനയിക്കുന്നത്. 2026 ഏപ്രിൽ 17-ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. ടിസർ പുറത്തിറങ്ങിയതോടെയാണ് ചൈന തങ്ങളുടെ അതൃപ്തി രേഖപ്പെടുത്തിയത്. സിനിമയിലെ ദൃശ്യങ്ങൾ യാഥാർത്ഥ്യങ്ങളെ വളച്ചൊടിക്കുന്നതാണെന്ന് ചൈനീസ് മാധ്യമങ്ങൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.