മുംബൈ: ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാൻ റീൽസെടുക്കാൻ ബൈക്കുകൾ മോഷ്ടിക്കുന്നത് പതിവാക്കിയ യുവാവ് പിടിയിൽ. 18കാരനായ പ്രതം സുരേന്ദ്ര ബൊമ്മയെ മലാഡ് പൊലീസ് അറസ്റ്റ് ചെയ്തു.
18കാരനെ ചോദ്യം ചെയ്തതിൽനിന്നും 3.5 ലക്ഷം രൂപ വിലമതിക്കുന്ന അഞ്ച് മോഷ്ടിച്ച സ്കൂട്ടറുകൾ കണ്ടെടുത്തു. മലാഡ്, ജോഗേശ്വരി, വിനോബ ഭാവേ നഗർ എന്നിവിടങ്ങളിലായി ആറ് മാസത്തിനിടെ കുറഞ്ഞത് 14 മോഷണം യുവാവ് നടത്തിയതായാണ് പൊലീസ് പറയുന്നത്.
മാൽവാനി സ്വദേശിയാണ് പ്രതം സുരേന്ദ്ര. സമൂഹമാധ്യമങ്ങലിൽ ഫോളോവേഴ്‌സിനെ വർധിപ്പിക്കാനും പെൺകുട്ടികളെ ആകർഷിക്കാനും ആഡംബര ജീവിതശൈലി അവതരിപ്പിക്കാനുമാണ് ഇയാൾ ബൈക്കുകളും സ്കൂട്ടറുകളും മോഷ്ടിക്കാൻ തുടങ്ങിയത്. സി.സി.ടി.വി ദൃശ്യങ്ങളും രഹസ്യ വിവരവും അനുസരിച്ചാണ് പൊലീസ് ഇയാളുടെ വീട് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.