കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്കാ ഗാന്ധിയുടെയും വ്യവസായി റോബർട്ട് വാദ്രയുടെയും മകനായ റൈഹാൻ വാദ്രയുടെ വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അടുത്തിടെയാണ് 25 കരനായ റൈഹാൻ തന്റെ സുഹൃത്തായ അവിവ ബൈഗുമായി വിവാഹനിശ്ചയം നന്നതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.
ഗാന്ധി കുടുംബത്തിലെ അംഗമായിട്ടും റൈഹാൻ രാഷ്ട്രീയ രംഗത്തേക്ക്കടക്കാതെ ഫോട്ടോഗ്രാഫിയിലും വിഷ്വൽ ആർട്ടിസ്റ്റുമായാണ് തന്റെ കരിയർ തിരഞ്ഞെടുത്തത്.ചെറുപ്പം മുതൽ തന്നെ ഫോട്ടോഗ്രാഫിയോടുള്ള താൽപര്യം പ്രകടിപ്പിച്ചിരുന്ന റൈഹാൻ, ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിരവധി ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.
ഡൽഹി സ്വദേശിയായ അവിവ ബെയ്ഗ് ഒരു ഫോട്ടോഗ്രാഫറും ഫോട്ടോഗ്രാഫിക് സ്റ്റുഡിയോയും നിർമ്മാണ കമ്പനിയുമായ അറ്റ്ലിയർ 11 ന്റെ സഹസ്ഥാപകയുമാണ്. ലിങ്ക്ഡ്ഇൻ പ്രൊഫൈൽ പ്രകാരം ഒ.പി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ പഠിച്ച അവർ ഡൽഹിയിലെ മോഡേൺ സ്കൂളിൽ നിന്ന് ഹ്യുമാനിറ്റീസിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.
പ്ലസ് റിമിൽ ഫ്രീലാൻസ് പ്രൊഡ്യൂസറായും പ്രൊപഗണ്ടയിൽ ജൂനിയർ പ്രോജക്ട് മാനേജരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആർട്ട് ചെയിൻ ഇന്ത്യയിൽ മാർക്കറ്റിംഗ് ഇന്റേൺ ആയി ജോലി ചെയ്തിട്ടുണ്ട്. ഐ പാർലമെന്റിൽ ദി ജേണലിന്റെ എഡിറ്റർ-ഇൻ-ചീഫ് ആയിരുന്നു. വെർവ് മാഗസിൻ ഇന്ത്യയിലും ക്രിയേറ്റീവ് ഇമേജ് മാഗസിനിലും അവർ ഇന്റേൺഷിപ്പുകൾ പൂർത്തിയാക്കിയിട്ടുണ്ട്.
ഏറെക്കാലത്തെ ഏഴ് വർഷത്തെ സൗഹൃദത്തിന് ശേഷമാണ് റൈഹാനും പ്രതിശ്രുത വധു അവിവയും വിവാഹിതരാവാൻ തീരുമാനിച്ചത്. റൈഹാൻ വിവാഹാഭ്യർത്ഥന നടത്തിയതിന് ശേഷമാണ് ഇരുകുടുംബങ്ങളുടെയും സമ്മതത്തോടെ വിവാഹനിശ്ചയം നടന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. വിവാഹച്ചടങ്ങുകൾ സ്വകാര്യമായി നടത്താനാണ് കുടുംബത്തിന്റെ തീരുമാനം എന്നുളള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. വിവാഹനിശ്ചയം രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിൽ വലിയ ശ്രദ്ധ നേടുകയാണ്.
വയനാട് ഉപതിരഞ്ഞെടുപ്പ് വേളയിൽ അമ്മ പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചാരണ രംഗത്ത് റൈഹാൻ സജീവമായി പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.