മോദി ആപ്പ് വ്യക്തികളുടെ ദൃശ്യങ്ങളും സംഭാഷണങ്ങളും ചോർത്തുന്നു -രാഹുൽ 

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നമോ ആപ്പിനെതിരെ പുതിയ ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നമോ ആൻഡ്രോയ്ഡ് ആപ്പ് ഉപ‍യോഗിക്കുന്നവരുടെ ദൃശ്യങ്ങളും സംഭാഷണങ്ങളും ചോർത്തുന്നു എന്നാണ് പുതിയ ആരോപണം. 'ഡിലീറ്റ് നമോ' എന്ന ഹാഷ് ടാഗിലൂടെയാണ് മോദിക്കെതിരായ രാഹുലിന്‍റെ പുതിയ പ്രചാരണം. 

ആപ്പ് ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ ജി.പി.എസ് വഴി ചോർത്തുന്നു. ആപ്പ് ഡൗൺലോഡ് ചെയ്യുന്നവരുടെ സുഹൃത്തുകളും കുടുംബാംഗങ്ങളുമായുള്ള സംഭാഷണങ്ങളും ദൃശ്യങ്ങളും അടക്കമുള്ള വിവരങ്ങളുമാണ് ചോർത്തുന്നത്. ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്ന ബിഗ് ബോസ് ആണ് മോദിയെന്നും രാഹുൽ ട്വീറ്റ് ചെയ്തു. 

ഇതിന് പുറമെ വിദ്യാർഥികളുടെ വിവരങ്ങളും ആപ്പ് വഴി ചോർത്തുന്നുണ്ട്. രാജ്യത്തെ 13 ലക്ഷം എൻ.സി.സി കേഡറ്റ് അംഗങ്ങളെ നമോ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ നിർബന്ധിക്കുന്നുവെന്നും രാഹുൽ ആരോപിച്ചു. 

മോദി ആപ്പിൽ കയറുന്നവരുടെ വിവരങ്ങൾ മോദി അമേരിക്കയിലെ സുഹൃത്തുക്കൾക്ക് ചോർത്തി കൊടുക്കുമെന്ന് രാഹുൽ ഗാന്ധി ഞായറാഴ്ച ആരോപിച്ചിരുന്നു. ചോർത്തൽ വിവരം മൂടിവെക്കാനും നീക്കം നടക്കുന്നതായും രാഹുൽ ആരോപിച്ചിരുന്നു. 

ഫ്രഞ്ച് സെക്യൂരിറ്റി റിസർച്ചർ എലിയറ്റ് ആൾട്ടേഴ്സൻ ആണ് മോദി ആപ്പിലെ വിവരങ്ങൾ ചോർത്തുന്നുവെന്ന വിവരം പുറത്തുവിട്ടത്. മോദി ആപ്പിൽ രജിസ്റ്റർ ചെയ്യുമ്പോൾ രജിസ്റ്റർ ചെയ്ത ആളുടെ പേരടക്കമുള്ള വിവരങ്ങൾ അമേരിക്കയിലെ ഒരു കമ്പനിയിലേക്ക് പോകുന്നുവെന്നാണ് ആൾട്ടേഴ്സൻ ചൂണ്ടിക്കാട്ടിയത്. അമേരിക്കൻ കമ്പനി ഈ വിവരങ്ങൾ ഏതാണ് സോഫ്റ്റ് വെയർ, ഏതാണ് നെറ്റ് വർക്, എന്താണ് തൊഴിൽ എന്നിവടയടക്കമുള്ള വിവരങ്ങൾ ചോർത്തുന്നത്. എന്തിന് ശേഖരിക്കുന്നുവെന്ന വിവരം മനസിലാകുന്നില്ല. വിദേശ കമ്പനി വിവരം ശേഖരിക്കുന്ന വിവരം മറച്ചുവെച്ചതെന്നും ആൾട്ടേഴ്സൻ വ്യക്തമാക്കിയിരുന്നു. 

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ ഉ​പ​യോ​ഗി​ച്ച കേം​ബ്രി​ഡ്ജ്​ അ​നലി​റ്റി​ക​യെ ഇ​ന്ത്യ​യി​ലെ നാ​ലു​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി ഉ​പ​യോ​ഗി​ച്ചു​വെ​ന്ന വാ​ർ​ത്തക്ക് പിന്നാലെയാണ് മോദി ആപ്പ് ചോർത്തലും പുറത്തുവന്നത്. 

Tags:    
News Summary - Modi App: Rahul Gandhi Attack to Narendra Modi -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.