രാജ്യത്ത് വിദ്വേഷ സാഹചര്യം സൃഷ്ടിച്ചതിൽ മോദിക്കും അമിത് ഷാക്കും പങ്ക് -രാഹുൽ

കൽപറ്റ: രാജ്യത്ത് വിദ്വേഷ സാഹചര്യം സൃഷ്ടിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആ​ഭ്യന്തര മന്ത്രി അമിത് ഷാക്കും പ​ങ്കെന്ന് രാഹുൽ ഗാന്ധി. ​മുഹമ്മദ് നബിയെ നിന്ദിച്ച കേസിൽ ബി.ജെ.പി നേതാവ് നൂപുർ ശർമയെ ​സുപ്രീംകോടതി വെള്ളിയാഴ്ച രൂക്ഷമായി വിമർശിച്ചത് സംബന്ധിച്ച് കൽപറ്റയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

നൂപുർ ശർമക്കെതിരായ സുപ്രീംകോടതി വിമർശനം സത്യമാണെങ്കിലും രാജ്യത്ത് വിദ്വേഷ സാഹചര്യം സൃഷ്ടിച്ചത് ഭരിക്കുന്ന പാർട്ടിയായ ബി.ജെ.പിയും പ്രധാനമന്ത്രി മോദിയും ആ​ഭ്യന്തര മന്ത്രി അമിത് ഷായും ആർ.എസ്.എസുമാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സാഹചര്യം സൃഷ്ടിക്കുന്നത് തുറന്ന രാജ്യവിരുദ്ധ പ്രവർത്തനമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 

Tags:    
News Summary - Modi and Amit Shah have role in creating hate situation in the country - Rahul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.