മയക്കുമരുന്ന് കേസിലെ പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാർക്കു നേരെ ഗുണ്ട ആക്രമണം

ന്യൂഡൽഹി: മയക്കുമരുന്ന് കേസിലെ പിടികിട്ടാപ്പുള്ളിയെ പിടികൂടാനെത്തിയ പൊലീസുകാർക്കു നേരെ ഗുണ്ട ആക്രമണം. ന്യൂഡൽഹിയിലെ ഇന്ദ്രാപുരിയിലാണ് സംഭവം. പൊലീസിന്‍റെ വെടിവെപ്പിൽ രണ്ടുപേർക്കും കല്ലേറിൽ നാലു പൊലീസുകാർക്കും പരിക്കേറ്റു.

മയക്കുമരുന്ന് ഇടപാടുകാരൻ ധരംവീറിനെ അറസ്റ്റ് ചെയ്യാനാണ് ഡൽഹി പൊലീസിന്‍റെ നാർക്കോട്ടിക് വിഭാഗം ഇദ്ദേഹത്തിന്‍റെ വീട്ടിലെത്തിയത്. ഈസമയം ധരംവീർ വീട്ടിലില്ലായിരുന്നു. പരിശോധന നടത്തി പുറത്തിറങ്ങിയ പൊലീസ് സംഘത്തിനു നേരെ ധരംവീറിന്‍റെ നേതൃത്വത്തിൽ വടികളും ഇരുമ്പു ദണ്ഡുകളുമായെത്തിയ അമ്പതോളം പേർ അക്രമം അഴിച്ചുവിടുകയായിരന്നു.

പെട്ടെന്നായിരുന്നു ഗുണ്ടകളുടെ ആക്രമണം. പൊലീസിനു നേരെ കല്ലെറിയുകയും വെടിയുതിർക്കുകയും ചെയ്തു. ആത്മരക്ഷാർഥം പൊലീസും തിരിച്ചുവെടിവെച്ചെന്നും ഗുണ്ട സംഘത്തിലെ അമിത്, ശൊഹൈബ് എന്നിവർക്ക് പരിക്കേറ്റെന്നും പൊലീസ് പത്രക്കുറിപ്പിൽ അറിയിച്ചു. കല്ലേറിൽ പരിക്കേറ്റ പൊലീസുകാരിൽ ഇൻസ്പെക്ടർ, എ.എസ്.ഐ റാങ്കിലുള്ളവരും ഉൾപ്പെടുന്നു.

സംഘർഷത്തിനിടെ ധരംവീർ രക്ഷപ്പെട്ടു. പരിക്കേറ്റ അമിത് ധരംവീറിന്‍റെ അടുത്ത ബന്ധുവാണ്. ഡൽഹി രഘുബിർ നഗർ സ്വദേശിയായ ഇദ്ദേഹം മോഷണം, തട്ടിപ്പ്, കൊലപാതക ശ്രമം ഉൾപ്പെടെ ആറോളം ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

Tags:    
News Summary - Mob Attacks Police Team During Raid To Arrest Wanted Drug Smuggler In Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.