എച്ച്.ആർ മാനേജരായ കാമുകിയെ അക്കൗണ്ടന്റ് കൊലപ്പെടുത്തി

ആഗ്ര): എച്ച്.ആർ മാനജരായ കാമുകിയെ അതേ കമ്പനിയിലെ അക്കൗണ്ടന്റായ കാമുകൻ തലയറുത്തു കൊലപ്പെടുത്തി. കൊലക്കുശേഷം തല മുറിച്ചുമാറ്റി ഒരു കനാലിൽ വലിച്ചെറിഞ്ഞശേഷം ശരീരം ഉപേക്ഷിക്കുന്നത് പരാജയപ്പെട്ടപ്പോൾ ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഇയാളെ പിന്നീട് പൊലീസ് പിടികൂടി.

ഉത്തർപ്രദേശിലെ ആഗ്രയിലാണ് ദാരുണ സംഭവം. ആഗ്രയിലെ ഒരു സ്വകാര്യ കമ്പനിയിൽ എച്ച്.ആർ മാനേജരായിരുന്ന മിങ്കി ശർമയാണ് (30) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇതേ കമ്പനിയിലെ അക്കൗണ്ടന്റായ

വിനയ് അറസ്റ്റിലായെന്ന് ഡി.സി.പി സയ്യിദ് അലി അബ്ബാസ് പറഞ്ഞു.

കുറച്ചുകാലമായി അടുപ്പത്തിലായിരുന്നു മിങ്കിയും വിനയും. എന്നാൽ, വിവാഹം കഴിക്കണമെന്ന വിനയിന്റെ ആവശ്യം മിങ്കി അംഗീകരിച്ചില്ല. ഇത് ഇവർക്കിടയിൽ പ്രശ്നങ്ങളുണ്ടാക്കിയെന്നാണ് പൊലീസ പറയുന്നത്. ഇതേതുടർന്നുള്ള തർക്കത്തിനൊടുവിൽ തേങ്ങ മുറിക്കാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് വിനയ് മിങ്കിയെ ആക്രമിക്കുകയായിരുന്നു. കഴുത്തിൽ മാരകമായി അടിക്കുകയും ചെയ്തു.​ കൊലപ്പെടുത്തിയതിനുശേഷം മൃതദേഹം വെട്ടിനുറുക്കി, ഒരു പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ്, പാഴ്സൽ ടേപ്പ് ഉപയോഗിച്ച് അടച്ചു. തല ഒരു പ്രത്യേക ചാക്കിൽ സൂക്ഷിച്ചു. ഇത് പിന്നീട് ഒരു കനാലിൽ എറിഞ്ഞുകളഞ്ഞു. കൊലപാതകത്തിന് ശേഷം ജനുവരി 24 രാത്രിയിൽ, അയാൾ മൃതദേഹം ഒരു ചാക്കിൽ ഇട്ട് യമുന നദിയിലേക്ക് എറിയാൻ കൊണ്ടുപോയി. നദിയിലേക്ക് എറിയുന്നതിന് കഴിയാതെ വന്നതോടെ പാലത്തിൽതന്നെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. തല കണ്ടെത്തുന്നതിനുള്ള നീക്കത്തിലാണ് പൊലീസ്. 

Tags:    
News Summary - HR manager girlfriend murdered by accountant boyfriend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.