ബംഗളൂരു: കർണാടകയിലുണ്ടായ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിലെത്തിയവർക്ക് ബിസ്കറ്റ് പാക്കുകൾ എറിഞ്ഞുകൊടുത്ത കർണാടക പൊതുമരാമത്ത് വകുപ്പ് മന്ത്രി എച്ച്.ഡി. രേവണ്ണയുടെ നടപടി വിവാദത്തിൽ.
കർണാടകയിലെ ഹസ്സൻ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ രേവണ്ണ ബിസ്കറ്റ് പാക്കുകൾ ഒാരോന്നായി സ്ത്രീകളും കുട്ടികളുമടങ്ങിയ ദുരിത ബാധിതർക്കിടയിലേക്ക് വലിച്ചെറിയുകയായിരുന്നു. ഇൗ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ സഹോദരനാണ് എച്ച്.ഡി. രേവണ്ണ.
ക്യാമ്പിൽ മതിയായ സ്ഥല സൗകര്യം ഇല്ലാത്തിനാലാണ് രേവണ്ണയുടെ ഭാഗത്തു നിന്ന് അത്തരമൊരു പ്രവർത്തി ഉണ്ടായതെന്ന് കുമാരസ്വാമി പറഞ്ഞു. സംഭവം വാർത്തയായതോടെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനങ്ങൾ ഉയർന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കർണാടകയിലെ നിരവധി ജില്ലകൾ കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.