ന്യൂഡല്‍ഹി: പട്ടിണികിടന്ന് അതിര്‍ത്തി കാക്കേണ്ടിവന്നുവെന്ന ബി.എസ്.എഫ് ജവാന്‍െറ പരാതിയില്‍ കഴമ്പില്ളെന്ന് ആഭ്യന്തരമന്ത്രാലയം. പ്രധാനമന്ത്രിയുടെ ഓഫിസ് നിര്‍ദേശിച്ചതനുസരിച്ച് അന്വേഷിച്ചുനല്‍കിയ റിപ്പോര്‍ട്ടിലാണ് ആരോപണം ആഭ്യന്തരമന്ത്രാലയം തള്ളിയത്. ഭക്ഷണത്തെക്കുറിച്ച് ബി.എസ്.എഫ് ജവാന്മാര്‍ക്കിടയില്‍ വ്യാപകമായ അതൃപ്തിയോ പരാതിയോ ഇല്ളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവ കൃത്യമായി പരിശോധനക്ക് വിധേയമാക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കശ്മീര്‍ അതിര്‍ത്തിമേഖലയില്‍ ബി.എസ്.എഫ് 29 ബറ്റാലിയനില്‍ കാവല്‍ ഡ്യൂട്ടിയിലായിരുന്ന തേജ് ബഹാദൂറാണ് ആവശ്യത്തിന് ഭക്ഷണം പോലുമില്ളെന്ന പരാതിയുടെ വിഡിയോ ഫേസ്ബുക്കിലിട്ടത്. താന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്നും പിന്‍വലിക്കില്ളെന്നും നടപടി ഭയക്കുന്നില്ളെന്നും തേജ് ബഹാദൂര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തേജ് ബഹാദൂറിന്‍െറ പരാതി തള്ളി ആഭ്യന്തരമന്ത്രാലയം രംഗത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.