ഹൈദരാബാദ്: കേന്ദ്രമന്ത്രി എം.ജെ അക്ബറിനെതിരായ മീ ടൂ ആരോപണം പരിശോധിക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അക്ബറിനെതിരായി ഉയർന്ന ആരോപണങ്ങൾ പാർട്ടിയുടെ പ്രതിഛായക്ക് മങ്ങലേൽപ്പിച്ചുവെന്നാണ് അമിത് ഷായുടെ വിലയിരുത്തൽ.
ഞങ്ങൾ എന്തായാലും ആരോപണങ്ങൾ പരിശോധിക്കും. ഇത് സത്യമാണോ നുണയാണോ എന്ന് അറിയണം. എം.ജെ അക്ബറിനെതിരായ ട്വിറ്റർ പോസ്റ്റിെൻറയും ആരോപണം ഉന്നയിച്ച ചെയ്ത വ്യക്തിയുടെയും സത്യസന്ധത പരിശോധിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. അതേ സമയം, അക്ബറിനെതിരെ സാമൂഹിക മാധ്യമങ്ങളിലുടെ വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഷാ പറഞ്ഞു.
അക്ബറിനെതിരായി ആരോപണങ്ങൾ വന്നതിന് പിന്നാലെ അദ്ദേഹം രാജിവെക്കണമെന്ന ആവശ്യം ബി.ജെ.പിയിൽ നിന്ന് തന്നെ ഉയർന്നിരുന്നു. മേനക ഗാന്ധി ഉൾപ്പടെയുള്ള ചില മന്ത്രിമാർ അക്ബറിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ, ഒൗദ്യോഗികമായി ബി.ജെ.പി ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.