അഹമ്മദാബാദ്: ഗുജറാത്തിലെ കോളജിൽ 60 വിദ്യാർഥിനികളെ ആർത്തവ പരിശോധനക്ക് വിധേയമാക്കിയതിന് പിന്നാലെ വിവാദ പ ്രസ്താവനയുമായി സ്വാമി കൃഷ്ണസ്വരൂപ്. കഴിഞ്ഞ ദിവസം 68 ഹോസ്റ്റല്‍ വിദ്യാർഥികളെ ആര്‍ത്തവ പരിശോധനയ്ക്ക് നിര്‍ ബന്ധിതരാക്കിയ ഭുജ് ഇന്സ്റ്റിറ്റിയൂട്ടിെൻറ നടത്തിപ്പുകാരില്‍ ഒരാളാണ് കൃഷ്ണസ്വരൂപ്.
ആർത്തവമുള്ള സ്ത്രീകൾ പാചകം ചെയ്താൽ നായയായും അങ്ങനെയുള്ള ഭക്ഷണം കഴിക്കുന്ന ഭർത്താക്കന്മാർ പോത്തായും പുനർജനിക്കും. ആർത്തവുള്ള സ്ത്രീകൾ പാചകം ചെയ്യുന്നത് ഒഴിവാക്കാൻ പുരുഷൻമാർ തന്നെ പാചകം പഠിക്കണം.താൻ പറയുന്നത് ഇപ്പോൾ കയ്പോടെ കാണുന്നവർ നായയായി മാറുേമ്പാൾ കരയുമെന്നും സ്വാമി കൂട്ടിച്ചേർത്തു.
ഗുജറാത്തിലെ വനിതാ കോളജില്‍ പ്രിൻസിപ്പലിന്‍റെ നേതൃത്വത്തിൽ ആര്‍ത്തവ പരിശോധന നടത്തിയ സംഭവത്തിൽ നാലു പേർ അറസ്റ്റിലായിരുന്നു. പ്രിൻസിപ്പൽ, ഹോസ്റ്റൽ സൂപ്പർവൈസർ, സ്റ്റുഡന്‍റ് കോർഡിനേറ്റർ, പ്യൂൺ എന്നിവരാണ് അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.