മേഘാലയ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്

ഷില്ലോങ്: മേഘാലയ മുഖ്യമന്ത്രി കൊർനാഡ് സാഗ്മയുടെ 16 കുടുംബാംഗങ്ങളുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. മേഘാലയ മു ഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ആദ്യ പരിശോധനയിൽ 16 പേരിൽ എട്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 24 മണിക്കൂറിനിടെ ഇവരുടെ രണ്ടാമത്തെ പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്.

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയ ലോക് ഡൗൺ മെയ് മൂന്നിന് ശേഷം നീട്ടണമെന്ന് മുഖ്യമന്ത്രി കൊർനാഡ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. വൈറസ് ബാധ സ്ഥിരീകരിക്കാത്ത ജില്ലകൾക്ക് ഇളവ് അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags:    
News Summary - Meghalaya CM's 16 family members COVID test negative -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.