രാജസ്ഥാനില്‍ 3000 കോടിയുടെ മയക്കുമരുന്നു വേട്ട

ജയ്പുര്‍: രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയില്‍ രാജസ്ഥാനിലെ ഉദയ്പുരില്‍നിന്ന് പിടികൂടിയത് 3000 കോടി രൂപയുടെ നിരോധിത മയക്കുമരുന്ന്. ഉദയ്പുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മരുധര്‍ ഡ്രിങ്ക്സിന്‍െറ ഫാക്ടറിയില്‍നിന്ന് റവന്യു ഇന്‍റലിജന്‍സ് ഡയറക്ടറേറ്റ് (ഡി.ആര്‍.ഐ) ആണ് മയക്കുമരുന്നു പിടിച്ചത്. സംഭവത്തില്‍ ബോളിവുഡ് സിനിമ നിര്‍മാതാവും മുംബൈയിലെ ബിസിനസുകാരനുമായ സുഭാഷ് ദുധ്വാനിയെ അറസ്റ്റ് ചെയ്തു.

ഡി.ആര്‍.ഐയുടെ മുംബൈ ഓഫിസില്‍ ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ ഉദയ്പുരിലെ ദുനിദ ഗ്രാമത്തിലെ വ്യവസായ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയിലും ഗോഡൗണിലും നടത്തിയ റെയ്ഡില്‍ പെട്ടികളില്‍ നിറച്ച മാന്‍ഡ്രാക്സ് എന്ന നിരോധിത ഗുളികകളാണ് ഡി.ആര്‍.ഡി.ഐയും കേന്ദ്ര എക്സൈസ് ആന്‍ഡ് കസ്റ്റംസും (സി.ബി.ഇ.സി) കണ്ടത്തെിയത്. പ്രദേശവാസിയായ രവി ദുധ്വാനിയുടേതാണ് ഫാക്ടറി. ഇയാളെയും മറ്റു രണ്ടുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രവി ദുധ്വാനിയുടെ ബന്ധുകൂടിയായ സുഭാഷ് ദുധ്വാനിയാണ് മരുന്നു നിര്‍മാണത്തിന്‍െറ സൂത്രധാരന്‍ എന്നാണ് ഡി.ആര്‍.ഐ അറിയിച്ചത്. വെള്ളിയാഴ്ച രാത്രി ബി.എസ്.എഫിന്‍െറ കൂടി സഹായത്തോടെ ഫാക്ടറി വളഞ്ഞ ഡി.ആര്‍.ഐ അധികൃതര്‍ കഴിഞ്ഞ മൂന്നു ദിവസമായി സൂക്ഷ്മപരിശോധന നടത്തിവരുകയായിരുന്നു. മരുന്നും രാസവസ്തുക്കളും പിടിച്ചെടുത്തവയില്‍ പെടുന്നു.

രണ്ടു കോടി ഗുളികകളാണ് പിടിച്ചെടുത്തത്. 23.5 മെട്രിക് ടണ്‍ തൂക്കമുണ്ടാവുമെന്നും അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 3,000 കോടി വില വരുമെന്നും സി.ബി.ഇ.സി ചെയര്‍പേഴ്സണ്‍ നജീബ് ഷാ അറിയിച്ചു. മൊസാംബീക്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും കയറ്റി അയക്കാനാണ് ഈ ഗുളികകള്‍ നിര്‍മിച്ചതെന്നാണ് കണ്ടത്തെല്‍. വെറും രണ്ടു രൂപ വിലയുള്ള ഈ ഗുളികകള്‍ ആഫ്രിക്കയില്‍ എത്തുമ്പോള്‍ 150 രൂപയോളം വിലവരുമെന്നാണ് കണക്കാക്കുന്നത്. കഞ്ചാവിനൊപ്പം പുകക്കാനും ഈ ഗുളികകള്‍ ഉപയോഗിക്കാറുണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഒൗഷധ നിര്‍മാണത്തിന്‍െറ മറവില്‍ ഇത്തരം ലഹരി ഗുളികകള്‍ നിര്‍മിക്കുന്ന നിരവധി ഫാക്ടറികള്‍ രാജസ്ഥാനിലും ഗുജറാത്തിലും പ്രവര്‍ത്തിക്കുന്നതായി ഡി.ആര്‍.ഐ വ്യക്തമാക്കുന്നു. സമീപകാലത്ത് രാജ്യത്തുനടന്ന ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയാണിത്.

Tags:    
News Summary - Mega drug haul in Udaipur, Mandrax worth Rs 5,000 crore seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.