ന്യൂഡൽഹി: ദേശീയ മെഡിക്കല്‍ കമീഷന് (എൻ.എം.സി) ബില്ലിൽ ആയുർവേദ, യൂനാനി, ഹോമിയോപ്പതി തുടങ്ങി ആയുഷ്വിഭാഗത്തിൽ വരുന്ന ഇതര വൈദ്യ മേഖലകളിലുള്ളവർക്കും പ്രത്യേക കോഴ്സ് പൂർത്തിയാക്കുന്നമുറക്ക് അലോപ്പതി ചികിത്സ നടത്താമെന്നത് അടക്കം നിരവധി വ്യവസ്ഥകളാണുള്ളത്. അലോപ്പതി ചികിത്സ നടത്താനുള്ള അടിസ്ഥാന യോഗ്യത നിലവിൽ എം.ബി.ബി.എസ് ആയിരിക്കണമെന്നിരിക്കെ മെഡിക്കൽ കൗൺസിൽ ചട്ടംതന്നെ ഇല്ലാതാകുന്നതാണ് എൻ.എം.സി നിയമം.
കൂടാെത, എം.ബി.ബി.എസ് യോഗ്യത നേടിയവർ ചികിത്സിക്കാനുള്ള യോഗ്യതക്കായി വീണ്ടും ഒരു ദേശീയ പരീക്ഷ എഴുതുകയും വേണം. രാജ്യത്തെ ആധുനിക വൈദ്യശാസ്ത്ര ചികിത്സ പഠന ഗവേഷണ മേഖലകളുടെ തകര്‍ച്ചക്ക് വഴിയൊരുക്കുകയും അതുവഴി രോഗികള്‍ക്ക് അര്‍ഹിക്കുന്ന ചികിത്സ നിഷേധിക്കുന്നതുമാണ് ബില്ലിലെ നിർദേശങ്ങളെന്നാണ് െഎ.എം.എയുടെ ആരോപണം.
ബില്ലിലെ വ്യവസ്ഥകൾ വിശദ പരിശോധനക്ക് പാർലമെൻറിെൻറ സ്ഥിരം സമിതിക്ക് വിടണമെന്ന കോൺഗ്രസിെൻറ ആവശ്യം സർക്കാർ അംഗീകരിച്ചിട്ടില്ല. ബില്ലിെല മുഴുവൻ വ്യവസ്ഥകളും മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ തകർക്കുന്നതും പൊതുജനാരോഗ്യത്തെ ബാധിക്കുന്നതുമാണെന്ന് പ്രഖ്യാപിച്ചാണ് അേലാപ്പതി ഡോക്ടർമാരുടെ സമരം. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് പണിമുടക്ക്. ഒ.പിയും വാർഡുകളിലെ പരിശോധനയും ഡോക്ടര്‍മാര്‍ ബഹിഷ്കരിക്കും. അത്യാഹിത വിഭാഗത്തില്‍ മാത്രം സേവനം ലഭ്യമാക്കുമെന്നും കരിദിനമായി ആചരിക്കുമെന്നും െഎ.എം.എ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.