മാധ്യമങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ അവിഭാജ്യ ഘടകം, വിലക്കാനാവില്ല; തെരഞ്ഞെടുപ്പ് കമീഷന്‍റെ ആവശ്യം തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: മാധ്യമങ്ങൾക്കെതിരെ പരാതി പറയുന്നതിനപ്പുറം മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കാൻ ഭരണഘടന സ്ഥാപനങ്ങൾക്ക് സാധിക്കണമെന്ന് സുപ്രീംകോടതി. കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നോ​ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ അവിഭാജ്യ ഘടകമാണ് മാധ്യമങ്ങളെന്ന് വ്യക്തമാക്കിയ കോടതി തെരഞ്ഞെടുപ്പ് കമീഷന്‍റെ ഹരജി തള്ളി.

കോ​വി​ഡ്​ വ്യാ​പ​ന​ത്തി​ന്​ തെ​ര​െ​ഞ്ഞ​ടു​പ്പ്​ ക​മീ​ഷ​നെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന്​ കേ​സെ​ടു​ക്കു​മെ​ന്ന മ​ദ്രാ​സ്​ ഹൈ​കോ​ട​തി​യു​ടെ പ​രാ​മ​ർ​ശം റിപ്പോർട്ട് ചെയ്തതിനെതിരെയാണ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ കോടതിയെ സമീപിച്ചത്. 

കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ തടയേണ്ട യാതൊരു ആവശ്യവുമില്ല. ഇക്കാര്യത്തിൽ ജുഡീഷ്യറിക്ക് ഉത്തരവാദിത്തമുണ്ട്. 

അതേസമയം, കൊ​ല​ക്കു​റ്റ​ത്തി​ന്​ കേ​സെ​ടു​ക്കു​മെ​ന്ന മദ്രാസ് ഹൈകോടതിയുടെ പരാമർശം കഠിനവും ഉപമ അനുചിതവുമാണെന്നും ജുഡീഷ്യൽ സംയമനം ആവശ്യമാണെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ജുഡീഷ്യൽ ഭാഷ വളരെ പ്രധാനപ്പെട്ടതാണ്.

കോടതികളിലേക്കുള്ള തുറന്ന പ്രവേശനം ഭരണഘടനാ സ്വാതന്ത്ര്യത്തിനുള്ള വിലപ്പെട്ട സംരക്ഷണമാണ്. ഭരണഘടനാപരമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ഒരു വശമാണ് മാധ്യമ സ്വാതന്ത്ര്യം -സുപ്രീംകോടതി വ്യക്തമാക്കി.

കോ​ട​തി​ക​ളി​ൽ ജ​ഡ്​​ജി​മാ​ർ വാ​ക്കാ​ൽ ന​ട​ത്തു​ന്ന നി​രീ​ക്ഷ​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​തി​ൽ​നി​ന്ന്​ മാ​ധ്യ​മ​ങ്ങ​ളെ ത​ട​യാ​നാ​വി​ല്ലെ​ന്ന്​ കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച് സു​പ്രീം​കോ​ട​തി വ്യക്തമാക്കിയിരുന്നു. കോ​ട​തി​യി​ൽ എ​ന്തു സം​ഭ​വി​ക്കു​ന്നു​വെ​ന്ന​ത്​ ജ​ന​ങ്ങ​ൾ​ക്ക്​ അ​റി​യാ​ൻ താ​ൽ​പ​ര്യ​മു​ള്ള കാ​ര്യ​മാ​ണ്. കോ​ട​തി​യി​ൽ ന​ട​ക്കു​ന്ന​ത്​ മു​ഴു​വ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തെ​ങ്കി​ൽ എ​ന്നാ​ണ്​ ഞ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും ജ​സ്​​റ്റി​സു​മാ​രാ​യ​ ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, എം.​ആ​ർ ഷാ ​എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ച്​ വ്യ​ക്ത​മാ​ക്കിയിരുന്നു.

Tags:    
News Summary - Media integral to freedom of speech: SC dismisses EC plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.