Posted On
date_range Updated On
date_range ഇറച്ചി കയറ്റുമതി വ്യാപാരി മോയിൻ ഖുറേശി അറസ്റ്റിൽ
ന്യൂഡൽഹി: വിവാദ ഇറച്ചി വ്യാപാരി മോയിൻ ഖുറേശിെയ കള്ളപ്പണം െവളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി െവെകീട്ടാണ് അറസ്റ്റ് നടന്നത്. ഇന്ന് പാട്യാല കോടതിയിൽ ഹാജരാക്കും. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നേരത്തെ, പല തവണ ഖുറേശിയെ ചോദ്യം ചെയ്തിരുന്നു.
ആദായ നികുതിയുമായി ബന്ധപ്പെട്ട് 2015ലും ഖുറേശിെക്കതിെര ഇ.ഡി കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതു കൂടാതെ നികുതി അടക്കാത്തതിനും കള്ളപ്പണം വെളുപ്പിച്ചതിനും അഴിമതിക്കും ആദായ നികുതി വകുപ്പും സി.ബി.െഎയും ഖുറേജിക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്. വെളിപ്പെടുത്താത്ത വിദേശ വരുമാനവും സ്വത്തും സമ്പാദിച്ച കേസിലാണ് ആദായ നികുതി വകുപ്പ് അന്വേഷണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.