മൃതദേഹം വികൃതമാക്കൽ: പാക്​ ​ൈഹകമീഷണറെ വിളിച്ചു വരുത്തി ഇന്ത്യയുടെ പ്രതിഷേധം 

ന്യൂഡൽഹി: രണ്ട്​ ഇന്ത്യൻ ജവാൻമാരെ പാക്​ ​ൈസനികർ കൊല​െപ്പടുത്തി മൃതദേഹം വികൃതമാക്കിയ സംഭവത്തിൽ പാകിസ്​താൻ ഹൈകമീഷണർ അബ്​ദുൽ ബാസിതിനെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്​താവനയിലാണ്​ ഇക്കാര്യം അറിയിച്ചത്​. ഇൗ നിഷ്​ഠൂര കൃത്യം ചെയ്​ത സൈനികർക്കും കമാൻഡർമാർക്കുമെതിരെ പാക്​ സർക്കാർ ശക്​തമായ നടപടി സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ട​ു. 

െമയ്​ ഒന്നിനാണ്​ പെട്രോളിങ്ങിനിറങ്ങിയ ബോർഡർ ആക്​ഷൻ ടീമംഗങ്ങളായ രണ്ട്​ ജവാൻമാരെ പാക്​ സൈന്യം കൊലപ്പെടുത്തിയത്​. മൃതദേഹം വികൃതമാക്കുകയും ചെയ്​തു. തുടർന്ന്​ ശക്​തമായി തിരിച്ചടിക്കാൻ ഇന്ത്യൻ സൈന്യത്തിന്​ നിർദേശവും ലഭിച്ചിരുന്നു. 

പൂഞ്ച്​ ജില്ലയിലെ കൃഷ്​ണ ഗാട്ടി മേഖലയിൽ പാക്​ സൈന്യം പ്രകോപനമില്ലാതെ വെടിയുതിർക്കുകയായിരുന്നെന്ന്​ സൈന്യം അറിയിച്ചിരുന്നു. ഇന്ത്യക്കാരനായ കുൽഭൂഷൻ ജാദവിന്​ വധശിക്ഷ വിധിച്ച സംഭവത്തെ തുടർന്ന്​ തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുകഞ്ഞുകൊണ്ടിരിക്കുകയാണ്​. അതിനിടെയാണ്​ കൂടുതൽ പ്രകോപനപരമായ നടപടികൾ പാകിസ്​താ​​െൻറ ഭാഗത്തു നിന്ന്​ ഉണ്ടാകുന്നത്​. അതിനാൽ ഇന്ത്യയുടെ ശക്​തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിനാണ്​ ഹൈകമീഷണറെ വിളിച്ചു വരുത്തിയത്​. 

Tags:    
News Summary - MEA Summons Pak Envoy Over Soldiers Being Mutilated Along LoC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.