ഗുജറാത്തി​ൽ വിനോദകേന്ദ്രത്തിൽ തീപിടിത്തം; 27 മരണം

രാ​ജ്കോ​ട്: ഗു​ജ​റാ​ത്തി​ലെ രാ​ജ്കോ​ട് ന​ഗ​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​നോ​ദ​കേ​ന്ദ്ര​ത്തി​ൽ (ഗെ​യി​മി​ങ് സോ​ൺ) ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 12 കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 27 പേ​ർ മ​രി​ച്ചു. ശ​നി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് ടി.​ആ​ർ.​പി ഗെ​യ്മി​ങ് സോ​ണി​ൽ തീ​പി​ടി​ത്ത​മു​​ണ്ടാ​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ന്റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്ന് രാ​ജ്കോ​ട് പൊ​ലീ​സ് ക​മീ​ഷ​ണ​ർ രാ​ജു ഭാ​ർ​ഗ​വ വ്യ​ക്ത​മാ​ക്കി.

പ​രി​ക്കേ​റ്റ​വ​രു​ടെ ചി​കി​ത്സ​ക്കാ​യി വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​താ​യി മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ന്ദ്ര പ​ട്ടേ​ൽ പ​റ​ഞ്ഞു. രാ​ത്രി വൈ​കി​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​ർ​ന്നു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി. യു​വ് രാ​ജ് സി​ങ് സോ​ള​ങ്കി എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​ന​മാ​ണി​ത്. ബൗ​ളി​ങ്, കാ​ർ​ട് റെ​യ്സി​ങ്, ഭ​ക്ഷ​ണ​ശാ​ല​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ടി.​ആ​ർ.​പി​യി​ലു​ള്ള​ത്. സ്ഥാ​പ​ന​ത്തി​നെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

വേ​ന​ല​വ​ധി ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ​വ​രു​ടെ തി​ര​ക്കാ​യി​രു​ന്നു ഇ​വി​ടെ. വൈ​കീ​ട്ട് 4.30ഓ​ടെ​യാ​ണ് ഫൈ​ബ​ർ കൊ​ണ്ട് നി​ർ​മി​ച്ച കൂ​ടാ​ര​ത്തി​ൽ തീ​യു​യ​ർ​ന്ന​ത്. തീ ​പ​ട​ർ​ന്ന് കൂ​ടാ​രം ത​ക​ർ​ന്നു. വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ അ​ഗ്നി​ശ​മ​ന വി​ഭാ​ഗ​മെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​താ​യി ജി​ല്ല ക​ല​ക്ട​ർ പ്ര​ഭ​വ് ജോ​ഷി പ​റ​ഞ്ഞു.

അപകടത്തിൽ എത്ര പേർ മരിച്ചുവെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് ഫയർ ഓഫീസർ ആർ.എ റോബൻ പറഞ്ഞു. മൃതദേഹങ്ങൾ തങ്ങൾ പുറത്തെടുത്ത് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, അപകടത്തിൽ പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേ​ന്ദ്ര പട്ടേൽ പറഞ്ഞു.


Tags:    
News Summary - Massive Fire At Gaming Zone In Gujarat's Rajkot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.