ഹിന്ദുക്കളുടെ കൂട്ടശവക്കല്ലറ കണ്ടെത്തിയ സംഭവത്തിൽ കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ഇന്ത്യ

ന്യൂഡൽഹി: മ്യാൻമറിൽ ഹിന്ദുക്കളെ കൂട്ടത്തോടെ കൊന്ന് കുഴിച്ചിട്ട ശവക്കല്ലറകൾ കണ്ടെത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ശവക്കല്ലറയിൽ കണ്ടെത്തിയ എല്ലാ ശവശരീരങ്ങളും ഹിന്ദുക്കളുടേതാണെന്ന് മ്യാൻമർ സ്റ്റേറ്റ് കൗൺസിലർ വ്യക്തമാക്കിയ സാഹചര്യത്തിലാണ് വിദേശകാര്യ വക്താവ് രവീഷ് കുമാറിന്‍റെ പ്രസ്താവന.

സംഭവത്തെക്കുറിച്ചുള്ള പത്ര റിപ്പോർട്ടിന്‍റെയും മ്യാൻമർ സാർക്കാറിന്‍റെ ഔദ്യോഗിക പ്രസ്താവനയുടേയും അടിസ്ഥാനത്തിലാണ് ഇന്ത്യയുടെ പ്രതികരണം. ഇന്ത്യ എല്ലാക്കാലത്തും  ഭീകരവാദത്തെ അപലപിച്ചിട്ടുണ്ട്. കലാപത്തിൽ സാധാരണ ജനങ്ങളെ ലക്ഷ്യം വെക്കുന്ന പ്രവൃത്തികളെ ന്യായീകരിക്കാനാവില്ല. ഈ കുറ്റകൃത്യം നടത്തിയവരെ ശിക്ഷിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

സംഭവത്തിൽ ഉൾപ്പെട്ടവരുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാകണം. റോഹിങ്ക്യൻ പ്രശ്നത്തിൽ ഇന്ത്യയും ബംഗ്ളാദേശും തമ്മിൽ ചർച്ചകൾ നടത്തിവരികയാണെന്നും രവീഷ്കുമാർ അറിയിച്ചു.

 

Tags:    
News Summary - Mass graves of Hindus: India asks Myanmar to punish perpetrators-world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.