ന്യൂഡൽഹി: ഭർത്താവിെൻറ ഗതിയായിരിക്കും തന്നെയും കാത്തിരിക്കുന്നതെന്ന് പലരും പറഞ്ഞിട്ടും അല്ലാഹുവിനെ മാത്രം കാവലാക്കിയിറങ്ങിയ പോരാട്ടത്തിന് അവൻ നൽകിയ വിജയമാണ് പ്രിയതമനെ വധിച്ചവർക്കുള്ള ശിക്ഷയെന്നു പറഞ്ഞ് മർയം ഖാതൂൻ വിതുമ്പി. നൂറുകണക്കിന് സംഘ്പരിവാർ പ്രവർത്തകരുടെ ഭീഷണികൾക്കിടയിലും ആരെയും ഭയക്കാതെ കഴിഞ്ഞ ഒമ്പതു മാസം ജീവിക്കാൻ കഴിഞ്ഞത് പടച്ചവെൻറ കാവലൊന്നുകൊണ്ടു മാത്രമാണെന്നും ഗോരക്ഷക ഗുണ്ടകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അലീമുദ്ദീെൻറ ഭാര്യ മർയം ഖാതൂൻ പ്രതികൾക്ക് കോടതി ജീവപര്യന്തം തടവ് വിധിച്ചതിനു പിന്നാലെ ‘മാധ്യമ’ത്തോട് പറഞ്ഞു.
ചെറിയ പെരുന്നാൾ കഴിഞ്ഞ് മൂന്നാം ദിവസമായിരുന്നു സംഭവം. ഒരു മണിക്കൂറിനകം തിരിച്ചുവരാമെന്ന് പറഞ്ഞ് രാവിലെ ഏഴു മണിക്ക് സ്വന്തം മാരുതി വാനുമായി വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു ഭർത്താവെന്ന് മർയം ഖാതൂൻ പറഞ്ഞു. മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരിച്ചുവരാതിരുന്നപ്പോൾതന്നെ ആധിയായി. 11 മണിയായപ്പോൾ അദ്ദേഹത്തെ ആക്രമിക്കുന്ന വിഡിയോ കണ്ട് രാംഗഢിലുള്ള പരിചയക്കാർ വിളിച്ചു. ആളെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്നും അറിയിച്ചു. ഉടൻ ഏഴ് കിലോമീറ്റർ അപ്പുറത്തുള്ള രാംഗഢിലെ ആശുപത്രിയിലേക്ക് ഒാടിയെത്തുേമ്പാഴേക്കും അദ്ദേഹം മരിച്ചിരുന്നു. തുടർന്ന് രാംഗഢ് പൊലീസ് സ്റ്റേഷനിലേക്ക് പരാതിയുമായി പോയ നാൾ തുടങ്ങിയ പോരാട്ടത്തിനാണ് ഇൗ വിധിയോടെ അവസാനമായത്. നാട്ടുകാരെല്ലാവരും കൂടെ നിന്നു. ഹിന്ദുക്കളും മുസ്ലിംകളും ഇടകലർന്ന് താമസിക്കുന്നതാണ് ഞങ്ങളുടെ പ്രദേശം. പ്രതികൾക്ക് ശിക്ഷ ലഭിക്കണമെന്ന കാര്യത്തിൽ ഇവിടെയുള്ള എല്ലാവരും തനിെക്കാപ്പമായിരുന്നു. സ്വന്തം ഗ്രാമത്തിൽനിന്നുള്ള ആരും ഇൗ ക്രൂരകൃത്യത്തിലില്ലായിരുന്നു.
കേസ് തുടങ്ങിയപ്പോൾതന്നെ ശ്രദ്ധിക്കണമെന്ന് പലരും പറഞ്ഞു. എന്നാൽ, അദ്ദേഹം പോയതോടെ പേടിയെല്ലാം മാറിയിരുന്നു. അല്ലാഹുവിനെ കാവലാക്കി കേസുമായി കോടതിയിൽ കയറിയിറങ്ങി. ഒറ്റക്ക് ഒാേട്ടാ വിളിച്ചാണ് പല ദിവസങ്ങളിലും കോടതിയിൽ പോയത്. ചില ദിവസങ്ങളിൽ ബന്ധുവായ ഒരു സ്ത്രീയുമുണ്ടാകും. വിചാരണ നടക്കുേമ്പാഴൊക്കെ കോടതി വളപ്പ് നിറയെ സംഘ്പരിവാറിെൻറ കാവിവേഷധാരികളായ പ്രവർത്തകരുണ്ടായിരുന്നു. അതൊന്നും ഗൗനിച്ചില്ല. ഏറ്റവുമൊടുവിൽ പ്രതികൾ കുറ്റക്കാരാണെന്ന് വിധിക്കുന്ന ദിവസം വരെ ഇതുപോലെ പോയെന്നും എന്നാൽ, ശിക്ഷ വിധിച്ച ബുധനാഴ്ച വീട്ടിൽനിന്ന് ആരും വേരണ്ട എന്ന് അഭിഭാഷകൻ പറഞ്ഞുവെന്നും മർയം ഖാതൂൻ പറഞ്ഞു.
ഭർത്താവിെൻറ മരണത്തോടെ ജീവിക്കാൻ മാർഗമില്ലാതായ തനിക്കും മക്കൾക്കും അതിനുള്ള പരിഹാരം വേണം. ഒരു മകന് സർക്കാർ ജോലി തരാമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ വാക്ക് പാലിച്ചിട്ടില്ല. രണ്ടു ലക്ഷം നഷ്ടപരിഹാരമായി സർക്കാർ തന്നപ്പോൾ വേണ്ടെന്നും മകന് ജോലി മതിയെന്നും പറഞ്ഞു. എന്നാൽ, ജോലിയും നഷ്ടപരിഹാരവും രണ്ടാണെന്ന് പറഞ്ഞപ്പോൾ അത് വാങ്ങി. അതിനു ശേഷം ഒരുതവണ മൂത്ത മകൻ ശഹ്സാദിന് ഒരു കരാർ തൊഴിലിന് വിളിച്ചിരുന്നു. എന്നാൽ, സർക്കാർ തൊഴിൽ മതിയെന്ന് തീർത്തുപറഞ്ഞു. അതിനുശേഷം ഒന്നും കിട്ടിയിട്ടില്ല. പലരും സാമ്പത്തികമായി സഹായിച്ചിരുന്നു. മൂത്ത മകളെ കല്യാണം കഴിച്ചയച്ചത് മാത്രമാണ് ആശ്വാസം. മൂത്ത മകന് 22ഉം രണ്ടാമത്തെയാൾക്ക് 19ഉം വയസ്സായി. ഇരുവർക്കും തൊഴിൽ ലഭിച്ചാൽ കുടുംബത്തിന് അല്ലലില്ലാതെ മുന്നോട്ടുപോകാനാകുമെന്നും മർയം ഖാതൂൻ പറഞ്ഞു. പ്രതീക്ഷിച്ച ശിക്ഷ പ്രതികൾക്കെല്ലാം കിട്ടിയതിൽ സന്തുഷ്ടയാണെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.