Posted On
date_range Updated On
date_range ഡൽഹിയിൽ കുടുംബത്തിലെ നാലു സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ട നിലയിൽ
ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിൽ ഒരേ കുടുംബത്തിലെ നാലു സ്ത്രീകളെയും സെക്യൂരിറ്റി ഗാർഡിനെയും കൊലപ്പെട്ട നിലയിൽ കണ്ടെത്തി. മാനസരോവർ പാർക്ക് ഏരിയയിലെ വസതിയിലാണ് അഞ്ചുപേരെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ഏഴു മണിയോടെ ലഭിച്ച അജ്ഞാത ഫോൺ കോളിലൂടെയാണ് കൊലപാതകവിവരം പൊലീസ് അറിയുന്നത്. ഉൗർമിള(65), സംഗീത ഗുപ്ത(43), നൂപുർ ജിന്ദാൽ(35), അജ്ഞലി ജിന്ദാൽ(33), സെക്യൂരിറ്റി ഗാർഡ് രാകേഷ്(50) എന്നിവരാണ് കൊല്ലപ്പെട്ടത്.
കുടുംബത്തിലെ സ്വത്ത് തർക്കമാണ് കൂട്ട കൊലയിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.