ന്യൂഡല്‍ഹി: സിംഘുവിലെ കർഷക സമരവേദിക്ക്​ സമീപം യുവാവിനെ കൊന്ന്​ കൈകാലുകൾ ഛേദിച്ച്​ പൊലീസ്​ വെച്ച ബാരിക്കേഡിൽ കെട്ടിത്തൂക്കി. പഞ്ചാബിലെ തരണ്‍ തരണ്‍ ജില്ലയിലെ ചീമ കലന്‍ സ്വദേശി 35കാരന്‍ ലഖ്ബീര്‍ സിങിനെയാണ്​ ഈ വിധത്തിൽ വെള്ളിയാഴ്​ച പുലർച്ചെ ക​ണ്ടെത്തിയത്​​.

സമരവേദിയിലെ ഗുരുദ്വാരക്കുള്ളില്‍ സൂക്ഷിച്ച വിശുദ്ധഗ്രന്ഥമായ ഗുരു ഗ്രന്ഥസാഹിബിനെ അവഹേളിച്ചതുമായി ബന്ധപ്പെട്ട്​ സിഖ്​ സമുദായത്തിലെ സായുധ വിഭാഗമായ നിഹാങ്കുകളാണ്​ യുവാവിനെ കൊലപ്പെടുത്തിയതെന്നാണ്​ റിപ്പോർട്ടുകൾ. ഹരിയാന കുണ്ട്​ലി പൊലീസ്​ രണ്ട്​ പേരെ വെള്ളിയാഴ്​ച വൈകുന്നേരം അറസ്​റ്റു ചെയ്​തു.

ലഖ്ബീർ സിങിനെ നിഹാങ്കുകള്‍ പിടുകൂടി ചോദ്യം ചെയ്യുന്നതി​െൻറ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്​. കൊലപ്പെടുത്തിയത് തങ്ങളാണെന്ന് നിഹാങ്കുകൾ അവകാശപ്പെടുന്ന വീഡിയോയും പുറത്തുവന്നു. സമരവേദിയിലെ ഗുരുദ്വാരക്കുള്ളിൽ പുലര്‍ച്ചെ മൂന്ന് മണിയോടെ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയെന്നും വിശുദ്ധഗ്രന്ഥത്തെ അവഹേളിച്ചുവെന്ന് ബോധ്യമായതിനാല്‍ കൊലപ്പെടുത്തിയെന്നും വീഡിയോയില്‍ നിഹാങ്കുകൾ പറയുന്നുണ്ട്​.

കൊലപാതക​ത്തെ അപലപിച്ച സംയുക്ത കിസാന്‍ മോര്‍ച്ച പൊലീസ്​ അന്വേഷണത്തിന്​ എല്ലാ സഹകരണവും ഉറപ്പു നൽകി. കൊല്ലപ്പെട്ട ലഖ്ബീര്‍ സിങിനെ കൊലപ്പെടുത്തിയവർക്ക്​ കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ലെന്ന് സമര സമിതി അറിയിച്ചു. ഏതെങ്കിലും മത വിഭാഗത്തി​െൻറ ഗ്രന്ഥത്തെയൊ ചിഹ്നങ്ങളെയോ അ​വഹേളിക്കുന്നതിന്​ തങ്ങൾ എതിരാണ്​. എന്നാൽ, അതി​െൻറ പേരിൽ ആർക്കും നിയമം കൈയിലെടുക്കാനുള്ള അവകാശമില്ല. കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും സംയുക്ത കിസാൻ മോർച്ച പ്രസ്​താവനയിൽ വ്യക്​തമാക്കി.

കര്‍ഷക സമരം നടക്കുന്ന സിംഗു അതിര്‍ത്തിയില്‍ ലഖ്​ബീർ സിങ്​ അഞ്ചു ദിവസമായി ഒരു വിഭാഗത്തോടൊപ്പം ഉണ്ടായിരുന്നുവെന്ന്​ കർഷക സമര നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. സിഖ് വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട് തലേ രാത്രി വാക്കേറ്റമുണ്ടായിരുന്നു. ഒരുപക്ഷേ, ഇതാകാം കൊലപാതകത്തില്‍ കലാശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Mans Body Tied To Barricade dead man found at Singhu border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.