ഗോവ മുഖ്യമന്ത്രിയായി പരീക്കർ സത്യപ്രതിജ്ഞ ചെയ്തു

പനാജി: ഗോവ മുഖ്യമന്ത്രിയായി മനോഹർ പരീക്കർ സത്യപ്രതിജ്ഞ ചെയ്തു.നാലാം തവണയാണ് പരീക്കർ മുഖ്യമന്ത്രിയാകുന്നത്. രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞയിൽഎട്ടു മന്ത്രിമാരും പരീക്കർക്കൊപ്പം അധികാരമേറ്റു. മുൻമുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേകർ അടക്കമുള്ളവർ ചടങ്ങിനെത്തിയിരുന്നു. എം.ി.പിയുടെ മനോഹർ അജ്ഗോൻകറും സ്വതന്ത്ര എം.എൽ.എ രോഹൻ ഖോന്തെ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. 


കേന്ദ്രപ്രതിരോധ മന്ത്രിസ്​ഥാനം രാജിവെച്ചാണ് മനോഹർ പരീകർ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്.   ​പ്രാദേശിക കക്ഷികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ്​ ബി.ജെ.പി സർക്കാർ രൂപവത്​കരിക്കുന്നത്​. 40 അംഗ ഗോവ നിയമസഭയിൽ ഭൂരിപക്ഷത്തിന്​ 21 സീറ്റാണ്​ ​േവണ്ടത്​. എന്നാൽ, 13 സീറ്റ്​ മാത്രമാണ്​ ബി.ജെ.പിക്ക്​​ ലഭിച്ചത്​. ഗോവ ഫോർവേഡ്​ പാർട്ടിയുടെയും മഹാരാഷ്​ട്രവാദി ഗോമന്തക്​ പാർട്ടിയുടെയും രണ്ട്​ സ്വതന്ത്രരുടെയും പിന്തുണ ഉറപ്പിച്ചാണ്​ കോൺഗ്രസിനെ പിന്തള്ളി ബി.ജെ.പി അധികാരം പിടിച്ചെടുത്തത്​. 17 സീറ്റുമായി ഏറ്റവുംവലിയ ഒറ്റക്കക്ഷിയായെങ്കിലും മറ്റ്​ പാർട്ടികളുടെ പിന്തുണനേടാൻ കോൺ​ഗ്രസിന്​ കഴിഞ്ഞില്ല. 16ന് പരീക്കറിന് സഭയിൽ ഭൂരിപക്ഷം തെളിയിക്കണം.

മൂന്ന്​ അംഗങ്ങളുള്ള ഗോവ ഫോർവേഡ്​ പാർട്ടിയുടെ പിന്തുണ കോൺഗ്രസ്​ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, കേന്ദ്രമന്ത്രി നിതിൻ ഗഡ്​കരിയുടെ നേതൃത്വത്തിൽ നടത്തിയ തിരക്കിട്ട നീക്കത്തിലൂടെ കോൺഗ്രസ്​ പ്രതീക്ഷകളെ അട്ടിമറിക്കുകയായിരുന്നു. 13 ബി.ജെ.പി എം.എൽ.എമാരും പിന്തുണക്കുന്ന മറ്റ്​ എം.എൽ.എമാരും ഞായറാഴ്​ച വൈകുന്നേരം ഗവർണർ മൃദുല സിൻഹയെ സന്ദർശിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഗവർണർ സർക്കാറുണ്ടാക്കാൻ മനോഹർ പരീകറെ ക്ഷണിച്ചത്​.

ബോംബെ െഎ.​െഎ.ടിയിൽനിന്ന്​ എൻജിനീയറിങ്​ ബിരുദം നേടിയ പരീകർ 2012ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ വിജയത്തിലേക്ക്​ നയിച്ചു. തുടർന്ന്​ മുഖ്യമന്ത്രിയായ അദ്ദേഹം 2014ൽ കേന്ദ്ര പ്രതിരോധമന്ത്രിയായി. 2000 മുതൽ 2002 വരെയും 2002 മുതൽ 2005 വരെയും പരീകർ മുഖ്യമന്ത്രിയായിരുന്നു.




 
Tags:    
News Summary - Manohar Parrikar takes oath as Chief Minister of Goa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.