ഗുവഹാതി: മണിപ്പൂരിലെ ബി.ജെ.പി സർക്കാറിനെ സമൂഹമാധ്യമങ്ങളിൽ രൂക്ഷമായി വിമർശിച് ച മാധ്യമപ്രവർത്തകൻ കിഷോർചന്ദ്ര വാങ്ഖേമിനെ ദേശസുരക്ഷ നിയമപ്രകാരം ഒരു വർഷത് തേക്ക് ജയിലിലടച്ചു.
സംസ്ഥാന മുഖ്യമന്ത്രി എൻ. ബിരേൻ സിങ്, പ്രധാനമന്ത്രി നരേന്ദ്ര മ ോദി നയിക്കുന്ന കേന്ദ്ര സർക്കാറിെൻറ പാവയാണെന്ന് വിമർശിച്ച് വിഡിയോ പോസ്റ്റ്ചെയ്തതിനാണ് ടെലിവിഷൻ മാധ്യമപ്രവർത്തകനായ വാങ്ഖേമിനെ തടവിലാക്കിയത്. ദേശസുരക്ഷ നിയമപ്രകാരം വിചാരണ കൂടാതെ ആരെയും ഒരു വർഷം വരെ ജയിലിലടക്കാം. സംഭവത്തിൽ പ്രസ്കൗൺസിലും മറ്റു സംഘടനകളും പ്രതിഷേധിച്ചു.
പ്രാദേശിക ന്യൂസ് ചാനലായ െഎ.എസ്.ടി.വി റിപ്പോർട്ടറും അവതാരകനുമാണ് കിഷോർചന്ദ്ര വാങ്ഖേം. ബി.ജെ.പി സർക്കാറിനെയും ആർ.എസ്.എസിനെയും രൂക്ഷമായി വിമർശിച്ചതിന് ഇദ്ദേഹത്തെ നവംബർ 21നാണ് ഇംഫാൽ പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി ആദ്യം അറസ്റ്റ്ചെയ്തത്. എന്നാൽ, കോടതി നവംബർ 25ന് ജാമ്യം അനുവദിച്ചു.
പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമെതിരായ വിമർശനം മാധ്യമപ്രവർത്തകെൻറ അഭിപ്രായമാണെന്നും ജനങ്ങളെ സർക്കാറിനെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്നതല്ലെന്നും വിലയിരുത്തിയായിരുന്നു ജാമ്യം. നവംബർ 27ന് ദേശസുരക്ഷ നിയമപ്രകാരം വീണ്ടും കസ്റ്റഡിയിലെടുത്ത് ഇംഫാലിലെ ജയിലിലടക്കുകയായിരുന്നു. ഇൗ നിയമത്തിെൻറ അടിസ്ഥാനത്തിൽ രൂപവത്കരിച്ച ജഡ്ജിമാരുടെ സമിതി മാധ്യമപ്രവർത്തകനെ തടവിലാക്കിയത് അംഗീകരിച്ച് ഡിസംബർ 13ന് റിപ്പോർട്ട് നൽകുകയായിരുന്നു. നിയമത്തിെൻറയും അധികാരത്തിെൻറയും പ്രകടമായ ദുർവിനിയോഗമാണ് സംഭവമെന്നും അപ്പീൽ നൽകുമെന്നും കിഷോർചന്ദ്ര വാങ്ഖേമിെൻറ അഭിഭാഷകൻ എൻ. വിക്ടർ പറഞ്ഞു.
മണിപ്പൂർ സർക്കാർ ഝാൻസി റാണി സ്മാരകാേഘാഷം സംഘടിപ്പിക്കുന്നതിനെയും സമൂഹമാധ്യമങ്ങളിൽ വാങ്ഖേം രൂക്ഷമായി വിമർശിച്ചിരുന്നു.
ബ്രിട്ടീഷുകാർക്കെതിരെ മണിപ്പൂരിലുണ്ടായ പോരാട്ടത്തിൽ അവർക്ക് പങ്കില്ലെന്നായിരുന്നു പരാമർശം. സംസ്ഥാനത്തെ സ്വാതന്ത്ര്യ സമര സേനാനികളെ ഒറ്റുകൊടുക്കുകയും അപമാനിക്കുകയും ചെയ്യരുതെന്നായിരുന്നു അദ്ദേഹത്തിെൻറ പോസ്റ്റ്. കിഷോർചന്ദ്രയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഭാര്യ രഞ്ജിത നവംബർ 30 മുതൽ ഇംഫാലിൽ കുത്തിയിരിപ്പ് സമരം നടത്തുന്നുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച മണിപ്പൂർ വിദ്യാർഥി അസോസിയേഷനും ഡൽഹി, മണിപ്പൂർ മുസ്ലിം വിദ്യാർഥി യൂനിയനും ഡൽഹിയിലെ മണിപ്പൂർ ഭവനു മുന്നിൽ പ്രകടനം നടത്തി. കിഷോർചന്ദ്രയെ ജയിലിലടച്ചതിനെ അപലപിച്ച ഇന്ത്യൻ ജേണലിസ്റ്റ് യൂനിയനും പ്രസ് കൗൺസിലും അദ്ദേഹത്തെ വിട്ടയക്കണമെന്നാവശ്യപ്പെട്ടു. അതേസമയം, മാധ്യമപ്രവർത്തകെൻറ അറസ്റ്റിനെ മണിപ്പൂർ അഭ്യന്തരവകുപ്പ് ഉപമന്ത്രി ഡോ. ടി.എച്ച്. ചരൺജിത് സിങ് ന്യായീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.