മോദിക്കെതിരെ പോസ്​റ്റ്​: മണിപ്പൂരിൽ മാധ്യമപ്രവർത്തകൻ അറസ്​റ്റിൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിനെയും വിമർശിച്ച്​ ഫേസ്​ബുക്കിൽ വിഡിയോ പോസ്​റ്റ്​ ചെയ്​ത മണിപ്പൂരി മാധ്യമപ്രവർത്തകൻ അറസ്​റ്റിൽ. ദേശീയ സുരക്ഷാ നിയമപ്രകാരം കിഷോർ ചന്ദ്ര വാങ്​ഗേയ ആണ്​ നവംബർ 27 ന്​ അറസ്​റ്റിലായത്​. രാജ്യദ്രോഹ കുറ്റമാണ്​ ​ കിഷോർചന്ദ്രക്കെതിരെ ചുമത്തിയിരിക്കുന്നത്​.

കേസിൽ ഇയാൾക്ക്​ വെസ്​റ്റ്​ ഇംഫാലിലെ സി.ജെ.എം കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമെതിരെ മാധ്യമപ്രവർത്തകൻ​ നടത്തിയത്​ അഭിപ്രായ സ്വതന്ത്ര്യത്തി​​െൻറ ഭാഗമായാണെന്നും അതിനെ രാജ്യദ്രോഹമായി കണക്കാൻ കഴിയില്ലെന്നും പരാമർശിച്ചാണ്​ കോടതി ജാമ്യം നൽകിയത്​. എന്നാൽ ദേശീയ സുരക്ഷ നിയമ പ്രകാരം കിഷോർചന്ദ്രയെ അറസ്​റ്റ്​ ചെയ്യണമെന്ന്​ വെസ്റ്റ്​ ഇംഫാൽ ജില്ലാ മജിസ്​ട്രേറ്റ്​ ഉത്തരവിടുകയായിരുന്നു.

എൻ.എസ്​.എ നിയമപ്രകാരം ദേശീയ സുരക്ഷക്ക്​ ഭീഷണിയാകുന്ന ഒരാളെ കസ്​റ്റഡിയിലെടുക്കാവുന്നതാണ്​. ഇൗ നിയമ​ പ്രകാരം അറസ്​റ്റിലാവുന്ന വ്യക്തിയെ വിചാരണക്കായി കോടതിയിൽ ഹാജരാക്കുകയോ അഭിഭാഷകനെ നിയോഗിക്കാൻ കഴിയുകയോയില്ല.

മണിപ്പൂരിൽ ബി.ജെ.പി ത്സാൻസി റാണി ലക്ഷ്​മിഭായിയുടെ ജന്മവാർഷികാഘോഷ പരിപാടികൾ നടത്തിയതിനെതിരെയാണ്​ കിഷോർചന്ദ്ര ഫേസ്​ബുക്കിൽ പോസ്​റ്റിട്ടത്​. മണിപ്പൂർ ദേശീയതയുമായി യാതൊരു ബന്ധവുമില്ലാത്ത പരിപാടിയാ​യിരുന്നതെന്നും സർക്കാർ മോദിയുടെയും ഹിന്ദുത്വത്തി​​െൻറയും കളിപ്പാവയായി പ്രവർത്തിക്കുകയാണ്​ എന്നുമായിരുന്നു കിഷോറി​​െൻറ വിമർശനം.

Tags:    
News Summary - Manipur Journalist Arrested Under Draconian NSA for Facebook Post Against PM Modi- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.