ത്രീ ഇഡിയറ്റ്സിലെ രംഗത്തിനു സമാനം! അബോധാവസ്ഥയിലായ മുത്തച്ഛനുമായി ബൈക്കിൽ യുവാവ് എമർജൻസി വാർഡിനുള്ളിൽ

ഭോപ്പാൽ: അബോധാവസ്ഥയിലായ മുത്തച്ഛനെ പിന്നിലിരുത്തി ആശുപത്രിയിലെ എമർജൻസി വാർഡിലേക്ക് ബൈക്കിലെത്തി യുവാവ്. അമീർ ഖാൻ നായകനായ ബോളിവുഡ് ചിത്രം ത്രീ ഇഡിയറ്റ്സിലെ സീൻ ഓർമിപ്പിക്കുന്ന രംഗങ്ങളാണ് മധ്യപ്രദേശിലെ സത്നയിലെ സർദാർ വല്ലഭായ് പട്ടേൽ ജില്ല ആശുപത്രിയിൽ ശനിയാഴ്ച രാത്രി അരങ്ങേറിയത്.

നീരജ് ഗുപ്തയാണ് മുത്തച്ഛനെ പിന്നിലിരുത്തി നേരെ വല്ലഭായി ആശുപത്രിയിലെ എമർജൻസി വാർഡിനുള്ളിലേക്ക് ബൈക്കുമായി എത്തിയത്. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മുത്തച്ഛന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും പിന്നാലെ അബോധാവസ്ഥയിലാകുകയുമായിരുന്നു. പിന്നിൽ മുത്തച്ഛനെയും ഇരുത്തി ബൈക്കുമായി എമർജൻസി വാർഡിനുള്ളിലേക്ക് കയറിയ നീരജിനെ സുരക്ഷ ജീവനക്കാർ തടയുന്നതും പിന്നാലെ ആശുപത്രി ജീവനക്കാർ മുത്തച്ഛനെ കിടക്കയിലേക്ക് മാറ്റുന്നതും ദൃശ്യങ്ങളിലുണ്ട്.

നീരജ് ബൈക്കുമായി എമർജൻസി വാർഡിൽനിന്ന് പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളിൽ കാണാനാകും. ഈസമയം വരാന്തയിൽ രോഗികൾ കിടക്കുന്നുണ്ടായിരുന്നു. അധികം വൈകാതെ മുത്തച്ഛന്‍റെ ആരോഗ്യവിവരം തിരക്കാനായി നീരജ് ഓടിയെത്തുന്നതും വിഡിയോയിലുണ്ട്.

Tags:    
News Summary - ManEnters Satna Hospital Carrying Unconscious Grandfather On Bike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.