ആറുവയസുകാരിക്ക്​ നേരെ ലൈംഗികാതിക്രമം; ഒരാൾ അറസ്​റ്റിൽ

മുംബൈ: ആറുവയസുകാരിക്ക്​ നേരെ ലൈംഗികാതിക്രമം നടത്തിയയാൾ  അറസ്​റ്റിൽ. ഒഷിവാര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്​ത കേസിലാണ്​ പ്രതിയെ പോക്​സോ ആക്​റ്റ്​ പ്രകാരം അറസ്​റ്റ്​ ചെയ്​തത്​.


ഇരയും പ്രതിയും ഒരേ കെട്ടിടത്തിലെ ഫ്ലാറ്റിലാണ്​ താമസിക്കുന്നത്​. പെൺകുട്ടി കളിക്കാനായി മുറ്റത്തേക്ക്​ പോയ സന്ദർഭത്തിലാണ്​ പീഡനമെന്നും പൊലീസ്​ പറഞ്ഞു.

പെൺകുട്ടിയുടെ കരച്ചിൽകേട്ട്​ രക്ഷിതാക്കൾ നടത്തിയ പരിശോധനയിലാണ്​ സംഭവം പുറത്തറിയുന്നത്​.




Tags:    
News Summary - Man held for raping six-year-old girl in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.