കുരങ്ങ് തട്ടിപ്പറിച്ച ചെരിപ്പിന് വേണ്ടി ട്രെയിനിന് മുകളിൽ കയറിയയാൾക്ക് ഷോക്കേറ്റ് ദാരുണാന്ത്യം

ലഖ്നോ: കുരങ്ങ് തട്ടിപ്പറിച്ച ചെരിപ്പ് തിരിച്ചെടുക്കാനായി ട്രെയിനിന് മുകളിൽ കയറിയയാൾക്ക് ഹൈ ടെൻഷൻ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ദാരുണാന്ത്യം. യു.പിയിലെ കാസ്ഗഞ്ച് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. അശോക് കുമാർ എന്നയാളാണ് മരിച്ചത്.

ഒരു യാത്രക്കാരിയുടെ ചെരിപ്പ് കുരങ്ങ് തട്ടിയെടുത്ത് പ്ലാറ്റ്ഫോമിൽ നിർത്തിയിട്ട ട്രെയിനിന് മുകളിൽ ഇട്ടിരുന്നു. ഇത് എടുത്തുതരാമോയെന്ന് ഇവർ ചുറ്റുമുള്ളവരോട് അഭ്യർഥിച്ചു. തുടർന്നാണ് അശോക് കുമാർ ട്രെയിനിന് മുകളിലേക്ക് കയറിയത്.

ട്രെയിനിന് മുകളിൽ പിടിച്ച് കയറിയ അശോക് കുമാർ 25,000 വോൾട്ടിൽ വൈദ്യുതി പ്രവഹിക്കുന്ന ഹൈ ടെൻഷൻ ലൈനിൽ തട്ടുകയായിരുന്നു. ഇതോടെ നിമിഷങ്ങൾക്കുള്ളിൽ കത്തിക്കരിയുകയും ചെയ്തു. 

News Summary - Man Climbs Train Bogie To Bring Back Slipper Snatched by Monkey, Charred to Death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.