പശുക്കടത്ത് ആരോപിച്ച് യു.പിയിൽ ഒരാളെ തല്ലിക്കൊന്നു

ലഖ്നോ: പശുക്കടത്തുകാരനെന്ന് ആരോപിച്ച് പടിഞ്ഞാറൻ ഉത്തർപ്രദേശിൽ ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഡൽഹിയിൽ നിന്ന് 70 കിലോമീറ്റർ അകലെ ഹാപൂരിലെ പിലഖുവുവിൽ തിങ്കളാഴ്ചയാണ് സംഭവം. 45കാരനായ കാസിം, 65 കാരനായ സമായുദ്ധീൻ എന്നിവരാണ് ആക്രമണത്തിനിരയായത്. കാസിം ആശുപത്രിയിൽ വെച്ച് മരിച്ചു. സമൂദുദ്ദീൻ ചികിത്സയിലാണുള്ളത്.

അയൽ ഗ്രാമത്തിലെ ചിലരുമായുണ്ടായ തർക്കത്തിലാണ് ഇവർക്ക് മർദനമേറ്റതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പശുക്കടത്ത് ആരോപിച്ചാണ് ഇവരെ മർദിച്ചതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഇരകളുടെ കുടുംബാംഗങ്ങൾ, അറസ്റ്റിലായ രണ്ട് പ്രതികൾ എന്നിവരെ ഉദ്ധരിച്ചാണ് റിപ്പോർട്ട്.

മർദനത്തിൻറെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിഡിയോ എടുക്കുന്നയാൾ ആക്രമണം നിർത്താനും ഖാസിമിന് വെള്ളം കൊടുക്കാനും ആവശ്യപ്പെടുന്നുണ്ട്. അവനെ ആക്രമിച്ചത് മതിയാക്കൂ. ഇതിൻെറ പരിണതഫലങ്ങൾ മനസ്സിലാക്കു എന്നും വിഡിയോ എടുത്തയാൾ പറയുന്നുണ്ട്. ഞങ്ങൾ രണ്ടു മിനുട്ടിനുള്ളിൽ എത്തിയില്ലായിരുന്നെങ്കിൽ ആ പശുവിനെ അറുത്തു കൊല്ലുമായിരുന്നു -ഇതിനിടെ മറ്റൊരാൾ പറയുന്നത് കേൾക്കാം. അവൻ കശാപ്പുകാരനാണ്. അവൻ കാലികളെ കൊല്ലുന്നതെന്തിനാണെന്ന് ആരെങ്കിലും ഒന്ന് ചോദിക്കൂ- മറ്റൊരാൾ ആവശ്യപ്പെടുന്നു. ആൾക്കൂട്ടം ചർച്ച ചെയ്യുന്നതിനിടെ ഖാസിം നിലത്ത് വീഴുന്നുണ്ട്. ഖാസിമിന് വെള്ളം നൽകാൻ ആരും തയ്യാറായില്ല.
 


സമായുദ്ധീൻെറ കുടുംബത്തിൻെറ മൊഴിയുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച  ആദ്യ എഫ്.ഐ.ആറിൽ പശുക്കടത്തിനെ ചൊല്ലിയുള്ള ആക്രമണമാണെന്ന് പറയുന്നില്ല. ബജാദ ഗ്രാമത്തിലൂടെ സഞ്ചരിച്ചിരുന്ന രണ്ടുപേരുടെ വാഹനം അവിടെയുണ്ടായിരുന്ന ഒരാളുടെ വാഹനവുമായി കൂട്ടിയിടിക്കുകയും ഇതേതുടർന്ന് അടിപിടിയുണ്ടാവുകയും അവർ ആക്രമിക്കപ്പെടുകയും ഒരു വ്യക്തി മരിക്കുകയും ചെയ്തു എന്നാണ് യു.പി പൊലീസിൻെറ എഫ്.ഐ.ആറിലുള്ളത്.

Tags:    
News Summary - Man Beaten To Death Over Rumours Of Cow Slaughter- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.