മമത ബാനർജി 

കോൺഗ്രസുമായി സഖ്യമില്ല, ബംഗാൾ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്ന് മമത

കൊൽക്കത്ത: അടുത്ത വർഷം നടക്കാനിരിക്കുന്ന പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി തൃണമൂൽ കോൺഗ്രസ് സഖ്യത്തിനില്ലെന്നും ഒറ്റക്ക് മത്സരിക്കുമെന്നും മുഖ്യമന്ത്രി മമതാ ബാനർജി. തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ തൃണമൂൽ വീണ്ടും അധികാരത്തിലെത്തുമെന്നും നിയമസഭ ബജറ്റ് സെഷന് മുന്നോടിയായി വിളിച്ചുചേർത്ത എം.എൽ.എമാരുടെ യോഗത്തിൽ മമത പറഞ്ഞു.

'ഡൽഹിയിൽ ആം ആദ്മിയെ കോൺഗ്രസ് സഹായിച്ചിട്ടില്ല. ഹരിയാനയിൽ കോൺഗ്രസിനെ ആം ആദ്മി സഹായിച്ചിട്ടില്ല. രണ്ട് സംസ്ഥാനത്തും ബി.ജെ.പി അധികാരത്തിലെത്തി. എല്ലാവരും ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്. എന്നാൽ, ബംഗാളിൽ കോൺഗ്രസ് ഒന്നുമല്ല. ഞങ്ങൾ ഒറ്റക്ക് പോരാടും. ജയിക്കാൻ ഞങ്ങൾ ഒറ്റക്ക് മതി' -മമത പറഞ്ഞു.

ബി.ജെ.പി വിരുദ്ധ വോട്ടുകൾ ചിതറിപ്പോവില്ലെന്ന് സമാന ചിന്താഗതിയുള്ള പാർട്ടികൾക്ക് ധാരണയുണ്ടാകണം. ഒന്നിച്ചുനിന്നില്ലെങ്കിൽ ദേശീയതലത്തിൽ ബി.ജെ.പിയെ തടയൽ ഇൻഡ്യ മുന്നണിക്ക് പ്രയാസമാകും -മമത പറഞ്ഞു.

ബംഗാൾ തെരഞ്ഞെടുപ്പിൽ അനധികൃത വോട്ടുചേർക്കൽ ഉൾപ്പെടെയുള്ള തിരിമറികൾ ബി.ജെ.പി നടത്താൻ സാധ്യതയുണ്ടെന്നും പാർട്ടി പ്രവർത്തകർ ജാഗ്രത കാട്ടണമെന്നും മമത മുന്നറിയിപ്പ് നൽകി. 

Tags:    
News Summary - Mamata rules out alliance with Cong for 2026 Bengal polls, TMC to go it alone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.