സന്നാഹങ്ങളുമായി ദീദി ഗോവക്ക്​; ഒപ്പം പടനായകൻ പ്രശാന്ത്​ കിഷോറും ​െഎ പാക്​ സൈന്യവും

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഗോവ സന്ദർശിക്കാനൊരുങ്ങുന്നു. പുതിയൊരു തിരഞ്ഞെടുപ്പ് പോരാട്ടത്തിന് തയ്യാറെടുത്താണ്​ ദീദിയുടെ ഗോവൻ യാത്ര. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന തീരദേശ സംസ്ഥാനത്ത് ഭരണകക്ഷിയായ ബി.ജെ.പിയെ നേരിടാനാണ്​ ടി.എം.സി പദ്ധതി. തെരഞ്ഞെടുപ്പ്​ വിദഗ്​ധൻ പ്രശാന്ത് കിഷോറും മമതക്കൊപ്പം ഗോവയിലെത്തും. പ്രശാന്ത് കിഷോറി​െൻറ സ്​ട്രാറ്റജിക്​ ടീമായ ​െഎ പാകിൽ നിന്നുള്ള 200 പേരടങ്ങുന്ന സംഘവും ടിഎംസിക്കായി ഗോവയിൽ പ്രവർത്തിക്കും. ബംഗാൾ തെരഞ്ഞെടുപ്പിൽ മമതയുടെ വിജയത്തിന്​ ചുക്കാൻ പിടിച്ചത്​ പ്രശാന്ത്​ കിഷോറാണ്​. 2022 ഫെബ്രുവരിയിലാണ്​ ഗോവയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നത്​.


ഈ വർഷം നടന്ന പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ നിർണായക വിജയം നേടിയ ശേഷം, 2024 ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്തി​െൻറ മറ്റ് ഭാഗങ്ങളിൽ തൃണമൂലി​െൻറ സ്വാധീനം വിപുലീകരിക്കാനുള്ള പദ്ധതി തയ്യാറാക്കുകയാണ്​ മമത. 2023 ൽ തിരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയിൽ തൃണമൂലി​െൻറ ശക്തമായ മുന്നേറ്റം ഇതിനകം ദൃശ്യമാണ്. ബിജെപിയാണ്​ നിലവിൽ ത്രിപുര ഭരിക്കുന്നത്​.

തങ്ങളുടെ എംപിമാരുടെ സംഘത്തെ ഗോവയിലേക്ക് അയയ്ക്കാനും ടി.എം.സി തീരുമാനിച്ചിട്ടുണ്ട്​. സംസ്ഥാനത്തെ ചില നേതാക്കളുമായി ഇവർ ഇതിനകം നിരവധി കൂടിക്കാഴ്​ചകളും നടത്തിയിട്ടുണ്ട്. മമതാ ബാനർജിയുടെ അനന്തരവനും തൃണമൂൽ ലോക്‌സഭാംഗവുമായ അഭിഷേക് ബാനർജിയും ഗോവ സന്ദർശിക്കുമെന്നാണ്​ സൂചന. ഗോവയിൽ 40 നിയമസഭാ സീറ്റുകളാണുള്ളത്​. ത്രിപുരയേക്കാൾ ചെറിയ എണ്ണമാണിത്​.


2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 17 സീറ്റുകളും ഭാരതീയ ജനതാ പാർട്ടി 13 സീറ്റുകളും നേടി. എന്നിട്ടും ബി.ജെ.പി സർക്കാർ രൂപീകരിക്കുകയായിരുന്നു. ഗോവയിൽ കോൺഗ്രസ് ദുർബലമാണെന്ന വസ്​തുത പാർട്ടിക്ക് പ്രയോജനപ്പെടുത്താമെന്നാണ്​ ടി.എം.സി വൃത്തങ്ങൾ കരുതുന്നത്​. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ടിഎംസി, മമത ബാനർജിക്ക് മാത്രമേ ബിജെപിയെ തടയാൻ കഴിയൂ എന്ന ധാരണ രാജ്യമെമ്പാടും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്​.

അഭിഷേക് ബാനർജി ജനറൽ സെക്രട്ടറിയായ ശേഷം പാർട്ടിയുടെ ദേശീയ താൽപ്പര്യങ്ങൾ വർധിച്ചിട്ടുണ്ട്​. ഇതോടൊപ്പം ആം ആദ്​മി പാർട്ടിയുടെ കണ്ണും ഗോവയിലാണ്. ആം ആദ്​മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളുമായി നല്ല ബന്ധമാണ് മമത ബാനർജിക്കുള്ളത്. ഗോവയുമായി ബന്ധപ്പെട്ട് ഇരുകക്ഷികൾക്കും എന്തെങ്കിലും ധാരണയിലെത്താൻ കഴിഞ്ഞാൽ അത് കൂടുതൽ ഫലപ്രദമാകുമെന്നാണ്​ തിരഞ്ഞെടുപ്പ്​ നിരീക്ഷകർ പറയുന്നത്​.

Tags:    
News Summary - Mamata Planning Goa Visit with Prashant Kishor's I-PAC to Make Sure Coast Clear for TMC Entry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.