കൊൽക്കത്ത: മാർക്കറ്റിലെത്തുന്നവർ സുരക്ഷിത അകലം പാലിച്ച് നിൽക്കേണ്ട ഇടങ്ങൾ അടയാളപ്പെടുത്തുന്ന ആളെ കണ്ട് വഴി യോര പച്ചക്കറി കച്ചവടക്കാർ ശരിക്കും ഞെട്ടി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സാക്ഷാൽ മമത ബാനർജി! വ്യാഴാഴ്ചയാണ് ഉദ്യോഗ സ്ഥർക്കൊപ്പം മാർക്കറ്റിലെത്തി മമത കോവിഡ് 19 പടരാതിരിക്കാൻ സുരക്ഷിത അകലം പാലിക്കുന്നത് സംബന്ധിച്ച് കച്ചവടക്കാരെ ബോധവത്കരിച്ചത്.
ആദ്യം കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയ ശേഷം സാധനങ്ങൾ വാങ്ങാൻ വരുന്നവർ നിൽക്കേണ്ട സ്ഥലങ്ങൾ ഇഷ്ടിക ഉപയോഗിച്ച് മമത റോഡിൽ അടയാളപ്പെടുത്തി. സാമൂഹിക അകലം പാലിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് മാർക്കറ്റിൽ കൂടി നിന്നവരോടും മമത വിശദീകരിച്ചു.
അതിനിടെ, ബംഗാളി തൊഴിലാളികൾക്ക് അഭയവും ഭക്ഷണവും മരുന്നും നൽകണമെന്നഭ്യർഥിച്ച് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് മമത കത്തയച്ചു. "താങ്കളുടെ സംസ്ഥാനത്ത് നിരവധി ബംഗാളി തൊഴിലാളികൾ ജോലി ചെയ്ത് വരുന്നുണ്ട്. ലോക്ഡൗൺ നടപ്പാക്കിയ സാഹചര്യത്തിൽ വിഷമം അനുഭവിക്കുന്ന അവർക്ക് അഭയവും ഭക്ഷണവും മരുന്നും നൽകണമെന്ന് അഭ്യർഥിക്കുന്നു. അത്തരം അന്യസംസ്ഥാന തൊഴിലാളികളെ പശ്ചിമ ബംഗാൾ സംരക്ഷിക്കുന്നുണ്ട്" -കത്തിൽ പറയുന്നു.
#WATCH West Bengal Chief Minister Mamata Banerjee seen directing officials and vendors to practice social distancing, in a market in Kolkata. #COVID19 pic.twitter.com/dwkDbvcraR
— ANI (@ANI) March 26, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.