മമത നീറോ ചക്രവർത്തി; ബംഗാൾ കത്തു​േമ്പാൾ ജർമനിയിൽ ആഘോഷിക്കുന്നു

കൊൽക്കത്ത: പശ്​ചിമ ബംഗാളിലേക്ക്​ പുതിയ നിക്ഷേപകരെ ക്ഷണിക്കുന്നതിനായി ജർമൻ സന്ദർശനം നടത്തിയ മുഖ്യമന്ത്രി മമതാ ബാനർജി തെരുവ്​ കളിക്കാര​​​െൻറ വാദ്യോപകരണം വായിക്കുന്ന വിഡിയോ വിവാദത്തിൽ.

മിക്കി മൗസി​​​െൻറ വേഷത്തിൽ നിൽക്കുന്ന തെരുവുകളിക്കാര​​​െൻറ കൈയിലുള്ള അകോർഡീനിൽ We Shall Overcome എന്നവരികൾ വായിച്ചുകൊണ്ട്​ മമതാ ബാനർജി മിനുട്ടുകൾ ചെലവഴിച്ചതി​​​െൻറ വിഡിയോ ആണ്​ പ്രചരിക്കുന്നത്​. മമതാ ബാനർജി വായിക്കുന്നതിന്​ ചുറ്റും ആളുകൾ കൂടി നിൽക്കുന്നുമുണ്ട്​.

എന്നാൽ ഇൗ വിഡിയോ പ്രതിപക്ഷത്തി​​​െൻറ നിശിത വിമർശനത്തിന്​ ഇടയാക്കി . റോം കത്തിച്ചാമ്പലാകു​േമ്പാൾ വീണ വായിച്ച നീറോ ചക്രവർത്തിയെ ഒാർമിപ്പിക്കുന്നു മമത എന്ന്​ സി.പി.എം സാമാജികൻ സുജൻ ചക്രബർത്തി പറഞ്ഞു.

ഞായറാഴ്​ച പശ്​ചിമ ബംഗാളിലെ ബാഗ്​രി മാർക്കറ്റിലുണ്ടായ തീപിടുത്തത്തി​​​െൻറ ചിത്രങ്ങൾ ട്വീറ്റ്​ ചെയ്​തുകൊണ്ടാണ്​ സുജൻ മമതയെ വിമർശിച്ചത്​. മെജർഹട്​ ബ്രിഡ്​ജിന്​ ഫിറ്റ്​നസ്​ സർട്ടിഫിക്കറ്റും ബാഗ്​രി മാർക്കറ്റിന്​ നോ ഒബ്​ജക്​ഷൻ സർട്ടിഫിക്കറ്റും ഉണ്ടായിരുന്നു. ആര്​ എന്തിനു പകരമായിട്ടാണ്​​ ഇവ നൽകിയത്​ എന്നായിരുന്നു സുജ​​​െൻറ ചോദ്യം. ലണ്ടൻ പോലെയാകേണ്ട എന്നാൽ സുരക്ഷിതമായ കൊൽക്കത്ത ആവശ്യമാണെന്ന്​ മറ്റൊരു ട്വീറ്റിലും സുജൻ പറയുന്നു.

Tags:    
News Summary - Mamata Banerjee Played The Accordion In Germany - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.