ബംഗാളിൽ നിന്ന്​ പ്രധാനമന്ത്രിയാകാൻ അനുയോജ്യ മമതയെന്ന്​ ബി.ജെ.പി നേതാവ്​

പാട്​ന: ബംഗാളിൽ നിന്നുള്ള ആദ്യ പ്രധാനമന്ത്രിയാകാൻ ഏറ്റവും അനുയോജ്യയായ വ്യക്​തി തൃണമൂൽ കോൺഗ്രസ്​ നേതാവും മുഖ്യമന്ത്രിയുമായ​ മമത ബാനർജിയാണെന്ന്​ ബി.ജെ.പി സംസ്​ഥാന പ്രസിഡൻറ്​ ദിലിപ്​ ഘോഷ്​. പ്രധാനമന്ത്രി സ്​ഥാനാർഥി സാധ്യതയുള്ളവരുടെ പട്ടികയിൽ ആദ്യ പേരുകാരിയും മമതയായിരിക്കു​െമന്ന്​ അദ്ദേഹം പറഞ്ഞു.

മമതയുടെ പിറന്നാൾ ദിനമായ ജനുവരി അഞ്ചിന്​ രാത്രി ഒമ്പതേകാലിന്​ യുട്യൂബിൽ പോസ്​റ്റ്​ ചെയ്​ത വിഡിയോയിലാണ്​ ഘോഷ്​ ബാനർജിയെ പുകഴ്​ത്തുന്നത്​. വിഡിയോയിൽ മമതക്ക്​ പിറന്നാൾ ആശംസകളും നല്ല ആരോഗ്യവും നേരുന്നുണ്ട്​.

ബംഗാളി​​​െൻറ വിധി അവരു​െട വിജയവുമായി ബന്ധപ്പെട്ടിരിക്കുകയാണ്​. ബംഗാളിൽ നിന്ന്​ ആരെയെങ്കിലും പ്രധാനമന്ത്രി സ്​ഥാനത്തേക്ക്​ തെരഞ്ഞെടുക്കുകയാണെങ്കിൽ അതിന്​ ഏറ്റവും അനുയോജ്യ മമതയാണ്​. മത്​സരത്തിൽ ബി.ജെ.പിക്കാർ പിന്നീട്​ വരുമായിരിക്കും. ജ്യോതി ബസുവായിരുന്നു ബംഗാളിൽ നിന്നുള്ള ആദ്യ പ്രധാനമന്ത്രി ആവേണ്ടിയിരുന്നത്​. എന്നാൽ അദ്ദേഹത്തി​​​െൻറ പാർട്ടിയായ സി.പി.എം അതിന്​ അനുവദിച്ചില്ലെന്നും ഘോഷ്​ പറയുന്നു.

വിഡിയോ വിവാദമായതോടെ വിശദീകരണവുമായി ഘോഷ്​ രംഗത്തെത്തി. മമത അടുത്ത പ്രധാനമന്ത്രി സ്​ഥാനം സ്വപ്​നം കാണുന്നു. അതിനാൽ ഞാൻ അവർക്ക്​ ഭാഗ്യം നേർന്ന​ു. തീർച്ചയായും 2019 ലും നരേന്ദ്രമോദി തന്നെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Mamata Banerjee has best chance to be first PM from Bengal - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.