മഞ്ഞുരുകി; അനന്തരവ​നെ രണ്ടാം സ്ഥാനത്തുതന്നെ നിലനിർത്തി മമത ബാനർജി

ആഴ്ചകൾ നീണ്ട ആഭ്യന്തര തർക്കങ്ങൾക്ക് ശേഷം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും അനന്തരവൻ അഭിഷേക് ബാനർജിയും തമ്മിൽ ഒന്നിച്ചു. പുനഃസംഘടിപ്പിച്ച ദേശീയ വർക്കിംഗ് കമ്മിറ്റിയുടെ യോഗം അഭിഷേകിനെ പാർട്ടിയുടെ രണ്ടാം സ്ഥാനത്തുതന്നെ നിലനിർത്തി. മമത ബാനർജിയാണ് അഭിഷേകിനെ വീണ്ടും പാർട്ടിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി പ്രഖ്യാപിച്ചത്. കൊൽക്കത്തയിലെ മമത ബാനർജിയുടെ വസതിയിലാണ് യോഗം നടന്നത്.

'ഒരാൾ, ഒരു പോസ്റ്റ്' എന്ന അഭിഷേക് ബാനർജിയുടെ പുതിയ തീരുമാനത്തിനെതിരെ പാർട്ടിയിലെ മുതിർന്ന നേതാക്കൾ രംഗത്തുവന്നതിനെ തുടർന്നാണ് അഭിഷേകും മമതയും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടാകുന്നത്. 

Tags:    
News Summary - Mamata Banerjee Backs Nephew Amid Infighting, Restores His No. 2 Status

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.