ചെന്നൈ: ചൈന പ്രസിഡൻറ് ഷീ ജിൻപിങ് -പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ചക്ക് വേദിയാകാൻ യുനെസ്കോ പൈതൃക പദവി നേടിയ മഹാബലിപുരം തയാറെടുക്കുന്നു. നിലവിൽ പ്രത്യേക സുരക്ഷ സേനയുടെ നിയന്ത്രണത്തിലാണ് ഇൗ പുരാതന തുറമുഖനഗരം. ഒക്ടോബർ 11 മുതൽ 13 വരെ നടക്കുന്ന ഇൻഡോ- ചൈന രണ്ടാം അനൗദ്യോഗിക ഉച്ചകോടിയാണ് മാമല്ലപുരം എന്ന പേരിലറിയപ്പെട്ടിരുന്ന ‘ശിൽപനഗര’ത്തിൽ നടക്കുക.
ചർച്ചകൾക്കിടെ നേതാക്കൾ മഹാബലിപുരത്തെ പുരാതന ക്ഷേത്രങ്ങളും ചരിത്ര സ്മാരകങ്ങളും സന്ദർശിക്കും. ചെന്നൈയിൽനിന്ന് 50 കിലോമീറ്റർ അകലെയാണ് ഇൗ കടലോര നഗരം സ്ഥിതിചെയ്യുന്നത്. സൗന്ദര്യവത്കരണത്തിെൻറ ഭാഗമായി തീരക്ഷേത്രത്തിന് സമീപത്തെ 150ലേറെ ചെറുകിട വ്യാപാരികളെ അധികൃതർ ഇതിനകം ഒഴിപ്പിച്ചു. വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. മഹാബലിപുരം കടൽക്കര മുതൽ കോവളം വരെയുള്ള 20 കിലോമീറ്ററോളം തീരത്ത് സർഫിങ് ഉൾപ്പെടെ വിനോദോപാധികൾക്ക് നിയന്ത്രണമേർപ്പെടുത്തി. ഒക്ടോബർ നാലുമുതൽ മത്സ്യബന്ധനത്തിനും നിരോധനമുണ്ട്.
ഉച്ചകോടിയുടെ ഭാഗമായി ബാനറുകളും അലങ്കാര കവാടങ്ങളും മറ്റും സ്ഥാപിക്കുന്നതിന് അനുമതി ചോദിച്ച് കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ആഭിമുഖ്യത്തിൽ സമർപ്പിച്ച അപേക്ഷയിൻമേൽ മദ്രാസ് ഹൈകോടതി അനുമതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.