മഹാരാഷ്​ട്രയിൽ 400 കോവിഡ്​ മരണം; 9,318 രോഗബാധിതർ

മുംബൈ: മഹാരാഷ്​ട്രയിൽ കോവിഡ്​ വൈറസ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 400 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 31 മരണമാണ്​ റിപ്പോർട്ട്​ ചെയ്​തത്​. സംസ്ഥാനത്ത്​ 729 ​പേർക്ക്​ കൂടി പുതുതായി കോവിഡ്​ സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ ്ണം 9,318 ആയി.

മഹാരാഷ്​ട്രയിൽ ഇതുവരെ 1388 പേരാണ്​ രോഗമുക്തരായത്​. 7530 പേർ ചികിത്സയിലുണ്ട്​. ഇതുവരെ 1,29,931 ടെസ്​റ്റുകൾ നടത്തിയതായി ആരോഗ്യവകുപ്പ്​ അറിയിച്ചു.

തലസ്ഥാന നഗരമായ മുംബൈയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 6,169 ആയി. ഇവിടെ 224 പേരാണ്​ വൈറസ്​ ബാധയെ തുടർന്ന്​ മരിച്ചത്​.

പൂനെയിൽ 1,044 പേർ​ക്ക്​ കോവിഡ്​ സ്ഥിരീകരിക്കുകയും 76 പേർ മരിക്കുകയും ചെയ്​തു. നാസിക് ഡിവിഷനിൽ 26പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു. 313 പേർക്കാണ്​ ഇവിടെ കോവിഡ്​ സ്ഥിരീകരിച്ചിട്ടുള്ളത്​.

സംസ്ഥാനത്ത്​ കോവിഡ്​ രോഗികളുമായി സമ്പർക്കമുള്ള 1,55,170 പേരാണ്​ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്​. 9,917 പേരെ വിവിധ ക്വാറൻറീനിൽ കേന്ദ്രങ്ങളിൽ പാർപ്പിച്ചിടുണ്ട്​.

മാഹാരാഷ്​ട്രയിൽ 664 കോവിഡ്​ അതിവ്യാപന മേഖലകളാണുള്ളത്​. കോവിഡ്​ വ്യാപനം അനിയന്ത്രിതമായി തുടരുന്നതിനാൽ ലോക്​ഡൗൺ നീട്ടണമെന്ന്​ മുഖ്യമന്ത്രി ഉദ്ദവ്​ താക്കറെ പ്രധാനമന്ത്രിയുമായി നടത്തിയ വിഡിയോ കോൺഫറൻസിൽ ആവശ്യപ്പെട്ടിരുന്നു.


Tags:    
News Summary - Maharashtra Covid-19 Tally Reaches 9,318, Death Toll Rises to 400 - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.