മകന് പേരിടാൻ വോട്ടെടുപ്പ് നടത്തി മഹാരാഷ്ട്ര ദമ്പതിമാർ

ഗോണ്ടിയ: കുഞ്ഞിന് പേരിടൽ ഇന്ത്യയിൽ സ്വകാര്യമായി നടക്കുന്ന ചടങ്ങുകളാണ്. എന്നാൽ മഹാരാഷ്ട്രയിലെ ഗോണ്ടി‍യയിലെ ദമ്പതികൾ കുഞ്ഞിന് പേരിടാൻ വോട്ടെടുപ്പ് നടത്തിയാണ് വ്യത്യസ്തരായത്. പേരിടുന്നതിൽ ആശങ്കയുണ്ടായതിനെ തുടർന്നാണ് മിഥുനും ഭാര്യ മാൻസി ബാങും വോട്ടെടുപ്പ് നടത്താൻ തീരുമാനിച്ചത്. 

ജൂൺ 15നാണ് തെരഞ്ഞെടുപ്പ് നടന്നത്. ബാനറും തോരണങ്ങളുമായി യഥാർഥ തെരഞ്ഞെടുപ്പിന് സമാനമായ വോട്ടെടുപ്പ് തന്നെയായിരുന്നു. യക്ഷ, യോവിക്, യുവാൻ എന്നീ പേരുകളിലേക്കായിരുന്നു വോട്ടെടുപ്പ്. ഒാരോരുത്തരും അവർക്കിഷ്ടപ്പെട്ട പേരിൽ വോട്ട് ചെയ്ത് ബാലറ്റ് ബോക്സിൽ നിക്ഷേപിച്ചു. മിഥുന്‍റെയും മാൻസിയുടെയും ബന്ധുക്കളും സുഹൃത്തുക്കളുമാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. 

ജ്യോതിഷ പ്രകാരം ഭാവിയിൽ മകൻ രാഷ്ട്രീയ നേതാവാകുമെന്നാണ് കണ്ടത്. അതിനാൽ തന്നെ ഈ വോട്ടെടുപ്പ് അവന് ഭാവിയിൽ ഗുണം ചെയ്യുമെന്നും മിഥുൻ പറഞ്ഞു. വോട്ടെടുപ്പിന് ശേഷം മകന് യുവാൻ എന്ന് പേരിടുകയും ചെയ്തു. 

Tags:    
News Summary - This Maharashtra couple held election to choose baby's name

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.