' ആഡംബര ഹരജി' ; സമയം പാഴാക്കിയതിന് രണ്ടു ലക്ഷം രൂപയുടെ പിഴയിട്ട് സുപ്രീം കോടതി

ന്യൂഡൽഹി: സുപ്രീം കോടതിയുടെ വിലയേറിയ സമയം പാഴാക്കിയതിന് ഹരജിക്കാരന് രണ്ടു ലക്ഷം രൂപയുടെ പിഴ ചുമത്തി. ആഡംബര ഹരജിയായി പരിഗണിച്ചുകൊണ്ട് ഹരജിക്കാരനായ നിലേഷ് വി. മഹേഷിനോടാണ് രണ്ടു ലക്ഷം രൂപ അടക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. പിഴയുടെ പകുതി തുക സുപ്രീ കോടതി അഡ്വക്കറ്റ്സ് ഓൺ റെക്കോഡ് അസോസിയേഷനും (എസ്.സി.എ.ഒ.ആർ.എ) ബാക്കി പകുതി സുപ്രീം കോടതി ബാർ അസോസിയേഷനും (എസ്.സി.ബി.എ) നൽകണമെന്നാണ് ജസ്റ്റിസ് ബി.ആർ. ഗവായി, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് നിർദേശിച്ചത്.

ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തർക്കത്തിലാണ് ഹരജിയെന്നും ഇത് കോടതിയുടെ വിലയേറിയ സമയം കളയുന്ന ആഡംബര ഹരജി മാത്രമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഹരജി പരിഗണിച്ചതിലൂടെ കോടതിയുടെ 22 മിനുട്ടോളം സമയമാണ് പാഴാക്കിയത്.

രണ്ടു ലക്ഷം പിഴ അടക്കാൻ ഉത്തരവിടുന്നതിന് മുമ്പായി വെള്ളിയാഴ്ച സുപ്രീം കോടതിയുടെ ഇതേബെഞ്ച് പുരി ജഗനാഥ ക്ഷേത്രത്തിലെ നവീകരണ പ്രവൃത്തിക്കെതിരെയുള്ള പൊതുതാൽപര്യഹരജികളും ആഡംബര ഹരജികളായി പരിഗണിച്ച് ഒരു ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. പൊതുതാൽപര്യ ഹരജികൾ കൂണുപോലെ മുളച്ചുവരുകയാണെന്നും പലതും പൊതുതാൽപര്യമുള്ളതല്ലെന്നും വ്യക്തിപരമായ താൽപര്യമോ പ്രശസ്തിയോ മാത്രം ലക്ഷ്യമിട്ടാണെന്നും അടുത്തിടെ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.

Tags:    
News Summary - 'Luxury petition'; Supreme Court fines Rs 2 lakh for wasting time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.