എൽ.പി.ജി വീടുകളിലെത്തണമെങ്കിൽ ഇനി ഒ.ടി.പി നൽകണം

ന്യൂഡൽഹി: വീടുകളിലെ എൽ.പി.ജി വിതരണത്തിന്​ പുതിയ സംവിധാനം ഏർപ്പെടുത്താനൊരുങ്ങി എണ്ണ കമ്പനികൾ. അടുത്ത മാസം മുതൽ വീടുകളിൽ എൽ.പി.ജി എത്തു​േമ്പാൾ ഒ.ടി.പി കൂടി നൽകണം. സിലിണ്ടറി​െൻറ കള്ളക്കടത്ത്​ തടയുന്നതിനും യഥാർഥ ഉപഭോക്​താകൾക്ക്​ അത്​ ലഭിക്കുന്നുണ്ടെന്ന്​ ഉറപ്പു വരുത്താനുമാണ്​ പുതിയ സംവിധാനം കൊണ്ട്​ വരുന്നതെന്നാണ്​ റിപ്പോർട്ട്​.

ആദ്യഘട്ടമായി രാജ്യത്തെ 100 നഗരങ്ങളിലാവും പദ്ധതി നടപ്പാക്കുക. ജയ്​പൂരിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുന്നത്​ തുടങ്ങിയിട്ടുണ്ട്​. എൽ.പി.ജി ബുക്ക്​ ചെയ്യു​​േമ്പാൾ ഉപഭോക്​താവിന്​ ഒരു ഒ.ടി.പി നമ്പർ ലഭിക്കും. ഗ്യാസ്​ വിതരണം ചെയ്യുന്ന സമയത്ത്​ ഇത്​ നൽകണം. ഇതിലൂടെ യഥാർഥ വ്യക്​തിക്ക്​ തന്നെയാണോ ഗ്യാസ്​ വിതരണം​ ചെയ്യുന്നതെന്ന്​ ഉറപ്പാക്കാൻ കഴിയുമെന്നാണ്​ എണ്ണ കമ്പനികളുടെ വാദം.

പുതിയ സംവിധാനം നിലവിൽ വരുന്നതിന്​ മുമ്പ്​ ഉപഭോക്​താക്കൾ മൊബൈൽ നമ്പർ അപ്​ഡേറ്റ്​ ചെയ്യണമെന്നും എണ്ണകമ്പനികൾ നിർദേശിച്ചിട്ടുണ്ട്​.

Tags:    
News Summary - LPG cylinder rules: OTP needed for home delivery from November 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.