വെർച്വൽ ​െഎ.ഡി: കുതിര നഷ്​ടപ്പെട്ട ശേഷം ലായമടക്കുകയാണ്​ യു.​െഎ.ഡി.എ.​െഎയെന്ന്​ ചിദംബരം

ന്യൂഡൽഹി: വെർച്വൽ ​െഎ.ഡി കൊണ്ടുവന്ന്​ ആധാർ വിവരങ്ങൾ സുരക്ഷിതമാക്കാനുള്ള യു.​െഎ.ഡി.എ.​െഎയുടെ നീക്കത്തിനെതിരെ മുതിർന്ന കോൺഗ്രസ്​ നേതാവ്​ പി.ചിദംബരം. നിരവധി പേർ വിവിധ സർക്കാർ ഏജൻസികൾക്കും ബാങ്കുകൾക്കും മൊബൈൽ സേവന ദാതാക്കൾക്കും ആധാർ നമ്പർ നൽകിയ ശേഷമാണ്​ പുതിയ തീരുമാനമെടുത്തതെന്ന്​ ചിദംബരം വിമർശിച്ചു. നിർബന്ധിത സാഹചര്യത്തിൽ നിരവധി പേർ ആധാർ നമ്പറുകൾ വിവിധ സേവന ദാതാക്കൾക്ക്​ നൽകിക്കഴിഞ്ഞു. പുതിയ സുരക്ഷാ സംവിധാനം കുതിര ​നഷ്​ടപ്പെട്ട ശേഷം ലായമടക്കുന്നതുപോലെയാണെന്ന്​ ചിദംബരം ട്വീറ്റിൽ പരിഹസിച്ചു. 

ആരുടെയും ആധാർ വിവരങ്ങൾ സൗജന്യമായി വാട്​സ്​ ആപ്പിൽ ലഭ്യമാകുമെന്ന്​ ഇൗ മാസം ആദ്യം  ദി ട്രൈബ്യൂൻ പത്രം റിപ്പോർട്ട്​ ചെയ്​തിരുന്നു​. ഇൗ റിപ്പോർട്ടിനെ തുടർന്നാണ്​ യു.​െഎ.ഡി.എ.​െഎ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയത്​. 

12 അക്ക ആധാർ നമ്പർ കൈമാറുന്നതിനു പകരം 16 ഡിജിറ്റുള്ള വെർച്വൽ ​െഎഡി ഉപയോഗിക്കാനാണ്​ പുതിയ തീരുമാനം. ഇൗ ​െഎ.ഡിക്കുള്ളിലായിരിക്കും ആധാർ നമ്പർ ഉണ്ടായിരിക്കുക. ഇതു വഴി ആധാർ ഉടമക്കല്ലാതെ മറ്റാർക്കും നമ്പർ മനസിലാക്കാൻ സാധിക്കില്ലെന്നാണ്​  യു.​െഎ.ഡി.എ.​െഎ പ്രതീക്ഷിക്കുന്നത്​. വെർച്വൽ ​െഎ.ഡി സ്​ഥിരമായിരിക്കില്ല. പ്രത്യേക സമയപരിധിക്കുള്ളിൽ അവ പുതുക്കേണ്ടതുമാണെന്ന്​ യു.​െഎ.ഡി.എ.​െഎ നിർദേശിച്ചിരുന്നു.  

Tags:    
News Summary - locking stable after horses have bolted: P Chidambaram - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.