ന്യൂഡൽഹി: ലോക്ഡൗൺ മൂലം രാജ്യത്തെ അഞ്ചു നഗരങ്ങിളിലെ അന്തരീക്ഷ മലിനീകരണത്തിലുണ്ടായ കുറവ് വഴി 630 അകാല മരണങ്ങൾ തടയാൻ കഴിഞ്ഞതായി പഠനം. ആരോഗ്യ ചെലവിൽ 51,734 കോടി രൂപയുടെ ലാഭമുണ്ടാക്കിയതായും പഠനം പറയുന്നു. ബ്രിട്ടനിലെ സറെ സർവകലാശാലയിലെ ശാസ്ത്രജ്ഞരുൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ നടന്ന പഠനം ‘സസ്റ്റൈനബ്ൾ സിറ്റീസ് ആൻഡ് സൊസൈറ്റി’ മാസികയിലാണ് പ്രസിദ്ധീകരിച്ചത്.
ലോക്ഡൗൺ തുടങ്ങിയ മാർച്ച് 25 മുതൽ മേയ് 11 വരെയുള്ള കാലയളവിൽ പ്രധാന നഗരങ്ങളായ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ വാഹനങ്ങളും മറ്റും പുറന്തള്ളുന്ന വാതകത്തിെൻറ ദോഷകരമായ അംശത്തിെൻറ (പി.എം.2.5) അളവ് സംഘം പരിശോധിച്ചിരുന്നു.
കഴിഞ്ഞ അഞ്ചുവർഷം ഇതേ കാലയളവിൽ ഈ നഗരങ്ങളിലുണ്ടായിരുന്നതിനെക്കാൾ പി.എം.2.5 അളവ് കുറഞ്ഞിട്ടുണ്ട്. മുംബൈയിൽ 10ഉം ഡൽഹിയിൽ 54ഉം ശതമാനം വായു മലിനീകരണത്തിൽ കുറവുണ്ടെന്ന് പഠനത്തിൽ പങ്കാളിയായ സറെ സർവകലാശാലയിലെ പ്രശാന്ത് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.