കെജ്​രിവാൾ പൊലീസുമായി സഹകരിക്കണമെന്ന്​ ലഫ്​.ഗവർണർ

ന്യൂഡൽഹി:  മുഖ്യമ​ന്ത്രി അരവിന്ദ്​ കെജ്​രിവാൾ പൊലീസുമായി സഹകരിക്കണമെന്ന താക്കീതുമായി  ലഫ്​. ഗവർണർ അനിൽ ബൈജൽ. സെക്രട്ടറിയേറ്റിനുള്ളിൽ അനുവദിച്ച സ്ഥലത്ത്​ മുഖ്യമന്ത്രി കാർ പാർക്ക്​ ചെയ്യണമായിരുന്നു. ​മുഖ്യമന്ത്രിയുടെ കാർ കണ്ടുപിടിച്ച ഡൽഹി പൊലീസിനെ അഭിനന്ദിക്ക​​ുന്നതായും അദ്ദേഹം പറഞ്ഞു. കാർ മോഷണം പോയ സംഭവം ചുണ്ടിക്കാട്ടി, ഡൽഹിയിലെ ക്രമസമാധാന പാലനം അധഃപതിച്ചുകൊണ്ടിരിക്കയാണെന്ന്​ ആരോപിച്ച്​  കെജ്​രിവാൾ നൽകിയ കത്തിൽ ​മറുപടി പറയുകയായിരുന്നു ലഫ്​.ഗവർണർ. 

നിയുക്ത കാർ പാർക്കിങ്​ സ്ഥലത്ത്​ വാഹനം നിർത്തി കെജ്​രിവാൾ പൊലീസുമായി സഹകരിക്കണം.  സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രിക്കായി പ്രത്യേക പാർക്കിങ്​ ഏർപ്പെടുത്തിയിട്ടു​ണ്ട്​. മുഖ്യമന്ത്രിയായിട്ടു കൂടി അദ്ദേഹം പൊലീസുമായി സഹകരിക്കുകയോ വാഹനത്തിൽ സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കുകയോ ചെയ്​തിട്ടില്ലെന്നും അനിൽ ബൈജൽ വിമർശിച്ചു. 

കെജ്​രിവാൾ തെരഞ്ഞെടുപ്പ്​ പ്രചരണത്തിനും മുഖ്യമന്ത്രിയായ ശേഷം ഒൗദ്യോഗിക വാഹനമായുമെല്ലാം ഉപയോഗിച്ചത്​ മാരുതിയുടെ നീല വാഗൺ ആർ കാറായിരുന്നു. 

ഡൽഹി സെക്രട്ടറിയേറ്റിനു പുറത്ത്​ നിർത്തിയിട്ടിരുന്ന കാർ ഒക്​ടോബർ 12 ന്​ ഉച്ചയോടെയാണ്​ മോഷണം പോയത്​. കെജ്​രിവാളി​​െൻറ പരാതിയിൽ പൊലീസ്​ അന്വേഷണം നടത്തുകയും രണ്ടു ദിവസത്തിനു ശേഷം ഗാസിയാബാദിൽ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തുകയും ചെയ്​തിരുന്നു. 

കെജ്​രിവാൾ രണ്ടാം തവണയും മുഖ്യമ​ന്ത്രിയായ ശേഷം ഒൗദ്യോഗിക വാഹനമായ ഇന്നോവയാണ്​ ഉപയോഗിക്കുന്നത്​. നീല വാഗൺ ആർ ആം ആദ്​മി പാർട്ടിയുടെ ആവശ്യങ്ങൾക്കായി മീഡിയ കോഡിനേറ്റർ വന്ദനയാണ്​​ ഉപയോഗിക്കുന്നത്​. 2012 ജനുവരിയിൽ സോഫ്​റ്റ്​വെയർ എഞ്ചിനീയറായ കുന്ദൻ ശർമായാണ്​ കെജ്​രിവാളിന്​ നീല വാഗൺ ആർ കാർ സമ്മാനിച്ചത്​. 
 

Tags:    
News Summary - LG Anil Baijal Asks Delhi Chief Minister Arvind Kejriwal to Park Car at Right Place, Appreciate Police's Efforts– India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.